
കൊച്ചി: വെട്ടിനാട് വൈ.എം.സി.എ യൂത്ത് സെന്ററിൽ ഇൻഡോർ ബാഡ്മിന്റൺ, പിക്കിൾബോൾ കോർട്ടുകൾ നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപയുടെ സഹായം കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത(സി.എസ്.ആർ) പദ്ധതിയിലൂടെ മുത്തൂറ്റ് ഫിനാൻസ് നൽകി. മുത്തൂറ്റ് ഫിനാൻസിന്റെയും തിരുവനന്തപുരം വൈ.എം.സി.എയുടെയും സംയുക്ത സാമ്പത്തിക സഹായത്തോടെ 35 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. സംസ്ഥാനത്തെ കായിക-യുവജനകാര്യ മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് കായികസമുച്ചയം ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് ചടങ്ങിൽ പങ്കെടുത്തു.
യുവാക്കൾക്ക് മികച്ച കായിക സൗകര്യങ്ങൾ ലഭ്യമാക്കുകയും കായികപങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുത്തൂറ്റ് ഫിനാൻസ് അറിയിച്ചു. യുവജനങ്ങൾക്ക് കഴിവുകൾ കണ്ടെത്താനും അഭിലാഷങ്ങൾ പിന്തുടരാനും അവസരങ്ങൾ ഒരുക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
ശാരീരികക്ഷമത, മാനസികാരോഗ്യം, വ്യക്തിത്വവികസനം എന്നിവയ്ക്ക് പുതിയ സൗകര്യങ്ങൾ സഹായകമാകുമെന്നും കമ്പനി വ്യക്തമാക്കി. വെട്ടിനാട് പഞ്ചായത്ത് പ്രസിഡന്റ് അമിത ബാബു, വൈ.എം.സി.എ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആർതർ ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |