SignIn
Kerala Kaumudi Online
Sunday, 28 June 2026 1.33 PM IST

നാളെ സംസ്ഥാനത്ത് പൊതു അവധി, പ്രഖ്യാപനം സംസ്ഥാന സർക്കാരിന്റേത്

READ ENGLISH VERSION
pooja

തിരുവനന്തപുരം: നാളെ (ഒക്ടോബര്‍ 11) സംസ്ഥാനത്ത് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. നവരാത്രി പൂജവയ്പ്പ് പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് മാത്രമായിരുന്നു അവധി നൽകിയിരുന്നത്.

11ന് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് ( എൻ ടി യു) എന്ന അദ്ധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ നേരത്തേ തീരുമാനമെടുത്തത്.

പൂജവയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വെെകുന്നേരമായതിനാൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി അവധി പ്രഖ്യാപിച്ചത്. സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10ന് പൂജ അവധിയുണ്ടെങ്കിലും 11 അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന് പൂജവച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നത് ശരിയല്ലെന്ന് കാണിച്ചായിരുന്നു ദേശീയ അദ്ധ്യാപക പരിഷത്ത് നിവേദനം നൽകിയത്.

നവരാത്രിയിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് പൂജ വയ്പ്പ്. എല്ലാ വർഷവും ഒമ്പത് ദിവസം മാത്രം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവം ഈ വർഷം 11 ദിവസമാണ് ഉണ്ടാകുക. പഠനോപകരണങ്ങൾ ആയുധങ്ങൾ സരസ്വതി ദേവിയ്ക്ക് മുന്നിൽ സമർപ്പിക്കുന്ന ചടങ്ങാണ് പൂജ വയ്പ്പ്. കൊല്ലൂർ മൂകാംബികയിൽ മഹാനവമി ഒക്ടോബർ 11നായിരിക്കും. 12ന് വിജയദശമി നാളിൽ വിദ്യാരംഭം നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOLIDY, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA