SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.57 PM IST

'ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല, നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല'; വിശദീകരണവുമായി മാല പാർവതി

mala-parvathi

സിനിമ സെറ്റിൽ വിൻസി ആലോഷ്യസിനോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് നടി മാല പാർവതി രംഗത്തെത്തിയിരുന്നു. പ്രതികരണം പുറത്തുവന്നതിന്‌ ശേഷം മാലാ പാർവതി, ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും, വിൻസിയെ തള്ളി പറയുകയും ചെയ്തുവെന്ന് ആരോപണമുയർന്നു. ഇപ്പോൾ ഇതിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് മാല പാർവതി.

ഒന്നിന് പുറമേ ഒന്നായി ഫോൺ കോളുകൾ വന്നിരുന്നെന്നും ഷൈൻ സെറ്റിൽ എങ്ങനെയാണ് എന്ന് ചോദിച്ചതിന് താൻ തന്റെ അനുഭവം പറഞ്ഞതാണെന്നും മാല പാർവതി പറഞ്ഞു. വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് താൻ പ്രതികരിച്ചതെന്നും അവർ വ്യക്തമാക്കി.

മാലാ പാർവതിയുടെ വാക്കുകൾ

മാലാ പാർവതി,ഷൈൻ ടോം ചാക്കോ - യെ വെള്ള പൂശുകയും, വിൻസി യെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല. കാലത്ത് ,ഒന്നിന് പുറമേ ഒന്നായി ഫോൺ കോളുകൾ വരുകയായിരുന്നു. ചോദ്യങ്ങൾക്കാണ് ഞാൻ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈൻ സെറ്റിൽ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാൻ എന്റെ അനുഭവം പറഞ്ഞു.


ഈ ഇൻ്റർവ്യൂസിലൊക്കെ, ഷൈൻ കാണിക്കുന്ന കാര്യങ്ങൾ, സെറ്റിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്. സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റിൽ, ഷോട്ടിന്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാൽ ഷൈൻ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികൾ ഞാൻ വിശദമായി, ഈ സാഹചര്യത്തിൽ പറയാൻ പാടില്ലായിരുന്നു, എന്ന് ഞാൻ മനസിലാക്കുന്നു.


ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എന്റെ സെറ്റിലെ , അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു. അത് അങ്ങനെ ആണെങ്കിലും, അത് അപ്പോൾ പറയരുതായിരുന്നു.
വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാൻ പ്രതികരിച്ചത്. വിൻസി കേസ് കൊടുക്കുന്നതിന്റെ പേരിൽ ഒറ്റപ്പെടാൻ പോകുന്നില്ല എന്നും.


രണ്ടാമത്തെ വിഷയം - "കോമഡി" എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാൻ, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള 'കോമഡി " പറയാറുണ്ട്. ഇത് കോമഡിയല്ല കുറ്റകൃത്യമാണ്. അങ്ങനെയാണ് പുതിയ നിയമങ്ങൾ. നമ്മുടെ ചെറുപ്പക്കാർക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഈ ചോദ്യങ്ങൾ ഒക്കെ കോമഡി എന്ന പേരിൽ നോർമലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന്.


ഒരു ടെലി ഇന്നിന്റെ കുറഞ്ഞ സമയത്തിൽ, എനിക്ക് വിശദീകരിക്കാൻ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി.ഞാൻ മനസിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകൾ വായിച്ചു. നന്ദി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHINE TOM CHACKO, VINCY, MALA PARVATHI, LATESTNEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY