SignIn
Kerala Kaumudi Online
Saturday, 12 September 2026 9.21 PM IST

ജീവിതത്തിലേക്ക് കൂട്ടിയാൽ നായയെപ്പോലെ ജീവിച്ചോളാമെന്ന് നടി ആ നടന് വാക്കുകൊടുത്തു, പിന്നെ സംഭവിച്ചത്

READ ENGLISH VERSION
alleppey-ashraf

താരങ്ങളുടെ ജീവിതത്തിൽ സംഭവിച്ച അധികമാർക്കുമറിയാത്ത കാര്യങ്ങൾ സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്താറുണ്ട്. മലയാളികളുടെ പ്രിയനടി ലക്ഷ്മിയുടെയും മകൾ ഐശ്വര്യയുടെയും ലക്ഷ്മിയുടെ ഭർത്താവ് നടൻ മോഹന്റെയും ജീവിതത്തിലെ സംഭവബഹുലമായ സാഹചര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്.

'ലക്ഷ്മി മൂന്ന് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. ആദ്യം വിവാഹം കഴിച്ചത് ഭാസ്‌കർ എന്ന ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥനെയായിരുന്നു. ആ ദാമ്പത്യം അധികനാൾ നീണ്ടുനിന്നില്ല. അയാളിൽ നിന്ന് ലക്ഷ്മി കടുത്ത മാനസിക ശാരീരിക പീഡനം ഏറ്റുവാങ്ങിയിട്ടുണ്ട്.

ഒരു പെൺകുഞ്ഞിനെയും സമ്മാനിച്ചാണ് അദ്ദേഹം പിരിഞ്ഞുപോയത്. ആ കുട്ടിയാണ് ഐശ്വര്യ. ഐശ്വര്യയ്ക്ക് രണ്ടോ മൂന്നോ വയസുള്ളപ്പോഴാണ് ലക്ഷ്മി മോഹനെ വിവാഹം കഴിച്ചത്. മോഹൻ സ്വന്തം മകളെപ്പോലെയാണ് ആ കുട്ടിയെ നോക്കിയത്.

ലക്ഷ്മിയുടെയും മോഹന്റെയും പ്രേമ വിവാഹമായിരുന്നു. ചട്ടക്കാരി എന്ന ചിത്രത്തിൽ അവർ ഒന്നിച്ച് അഭിനയിച്ചു. നടൻ മോഹന്റെ കുടുംബം അന്ന് മുംബയിലായിരുന്നു താമസിച്ചിരുന്നത്. ഒരിക്കൽ ഹിന്ദി പടത്തിന്റെ ഷൂട്ടിംഗിന് ലക്ഷ്മി മുംബയിൽ പോയി.


ഷോപ്പിംഗിന് കൂടെ വരാമോയെന്ന് ചോദിച്ച് ലക്ഷ്മി വിളിച്ചു. ചട്ടക്കാരിയിലെ നായിക വിളിച്ചാൽ പോകാതിരിക്കാൻ പറ്റില്ലല്ലോ. അങ്ങനെ മോഹൻ ചെന്നു. ലക്ഷ്മി നിരവധി പെർഫ്യൂം വാങ്ങിക്കൂട്ടി. അവിടെ നായയുടെ രൂപത്തിലൊരു ബോട്ടിൽ കണ്ടപ്പോൾ മോഹൻ എടുത്തുനോക്കി. ആഫ്റ്റർ ഷേവ് ലോഷനായിരുന്നു അതിനുള്ളിൽ. അതിന്റെ വില കേട്ട മോഹൻ അത് വാങ്ങാതെ തിരികെ വച്ചു. ഷോപ്പിംഗ് കഴിഞ്ഞ് ഭക്ഷണവും കഴിച്ച് അവർ സന്തോഷത്തോടെ ഹോട്ടലിലെത്തി. മോഹൻ തിരിച്ച് വീട്ടിലേക്ക് പോകാൻ നേരം ലക്ഷ്മി ഒരു പൊതി മോഹന് നൽകി. തുറന്നുനോക്കിയപ്പോൾ കണ്ടത് താൻ വില ചോദിച്ച് വാങ്ങാതെ അവിടെവച്ച അതേ നായയുടെ രൂപമുള്ള ബോട്ടിൽ.'- ആലപ്പി അഷ്റഫ് പറഞ്ഞു,

ആ നായയുടെ രൂപത്തിലുള്ള ബോട്ടിലിൽ നോക്കി കൈ ചൂണ്ടിക്കൊണ്ട് ലക്ഷ്മി പറഞ്ഞു, എന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടിയാൽ ഞാൻ ഇതുപോലെ ജീവിച്ചോളാമെന്ന്. ലക്ഷ്മിയുടെ വാക്കുകൾ മോഹന് ഷോക്കായിരുന്നു. പിന്നീട് അവർ വിവാഹിതരായി. ലക്ഷ്മിയുടെ ബംഗ്ലാവിൽ അവർ ഒന്നിച്ച് താമസിക്കാൻ തുടങ്ങി. വിവാഹ ശേഷം മോഹന് അവസരങ്ങൾ കുറഞ്ഞു. ലക്ഷ്മിക്ക് അവസരങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. മോഹൻ വീട്ടുകാര്യങ്ങളും ലക്ഷ്മിയുടെ കുട്ടിയുടെ കാര്യങ്ങളുമൊക്കെയായി കഴിയുമ്പോഴാണ് അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായത്. ലക്ഷ്മിയുടെ ഭാഗത്തുണ്ടായ വലിയ തെറ്റുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അത് എന്താണെന്ന് ഒരിക്കലും വെളിപ്പെടുത്തില്ലെന്നും മോഹൻ പറഞ്ഞു. പിന്നീട് ഡ്രസുകളുമെടുത്ത് മോഹൻ അവിടെ നിന്ന് പോയി. കുറച്ചുകാലം കഴിഞ്ഞ് അമ്മയുടെ നിർബന്ധപ്രകാരം മോഹൻ മറ്റൊരു വിവാഹം കഴിച്ചു. പിന്നീട് ലക്ഷ്മിയും മകളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അങ്ങനെ മുത്തശ്ശിക്കൊപ്പം ഐശ്വര്യ പോയി. ലക്ഷ്മി മൂന്നാമതും വിവാഹിതയായി. ഒരു കുട്ടിയെ ദത്തെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALLEPPEY ASHRAF, MOVIENEWS, ACTRESS, ACTOR, MALAYALAMMOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY