
'ദൃശ്യം: ദി കൺക്ലൂഷൻ' ഗംഭീര ട്രെയിലർ
ഇന്ത്യയൊട്ടാകെ വൻ തരംഗം സൃഷ്ടിച്ച ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്റെ അവസാന ഭാഗമായ 'ദൃശ്യം: ദി കൺക്ലൂഷൻ" ട്രെയിലർ പുറത്ത്. ഒക്ടോബർ 2ന് ചിത്രം റിലീസ് ചെയ്യും. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ചിത്രം 'ദൃശ്യം 2ന്റെ തുടർച്ചയാണെങ്കിലും, പുതിയൊരു കഥാപരിസരമാണ്. ദൃശ്യം മൂന്നാം ഭാഗത്തോടെ ഫ്രാഞ്ചൈസി അവസാനിക്കുകയാണ്. വിജയ് സൽഗോങ്കറുടെ (ഹിന്ദിയിലെ ജോർജ്കുട്ടി) അവസാന കഥയായിരിക്കുമെന്ന് അണിയറക്കാർ പോസ്റ്ററിലും സൂചിപ്പിക്കുന്നുണ്ട്.
അജയ് ദേവ് ഗൺ , തബു, ശ്രിയ ശരൺ, രജത് കപൂർ, കമലേഷ് സാവന്ത്, ഇഷിത ദത്ത, മൃണാൽ യാദവ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജയ്ദീപ് അഹ്ലാവത്, പ്രകാശ് രാജ് എന്നിവരാണ് മൂന്നാം ഭാഗത്തിലെ പുതിയ താരങ്ങൾ. സ്റ്റാർ സ്റ്റുഡിയോ 18 അവതരിപ്പിക്കുന്ന ചിത്രം പനോരമ സ്റ്റുഡിയോസ് നിർമ്മിക്കുന്നു. അഭിഷേക് പഥക്, ആമിൽ കിയാൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്നാണ് തിരക്കഥ. സുധീർ ചൗധരിയാണ് ഛായാഗ്രഹണം. അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |