നടി ഐശ്വര്യ ദേവൻ വിവാഹിതയായി. പൃഥ്വിരാജ് ചിത്രമായ 'സിംഹാസനത്തിലെ' നായികാവേഷത്തിലൂടെയാണ് ശ്രദ്ധേയയായത്. അവിനാഷ് സോമശേഖരനാണ് വരൻ. വിവാഹവിവരം നടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
മോഡലിംഗ് രംഗത്തുനിന്നാണ് ഐശ്വര്യ സിനിമയിലെത്തിയത്. തമിഴ് ചിത്രമായ യുവൻ, തെലുങ്ക് ചിത്രമായ കേരട്ടം എന്നിവയിലൂടെ തുടക്കം കുറിച്ചു. ഇതിനുശേഷമാണ് 2012ൽ ഷാജി കൈലാസത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിംഹാസനം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ നായികയായത്.
പിന്നീട് കർമ്മയോദ്ധ, ദി ഹിറ്റ് ലിസ്റ്റ്, താങ്ക്‌യൂ, ശ്രീനിവാസൻ പറഞ്ഞ കഥ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. തമിഴിൽ ധനുഷ് നായകനായ അനേഗൻ, കന്നഡയിൽ ജയ് ലളിത, ഹിന്ദിയിൽ കാശി ഇൻ സെർച്ച് ഒഫ് ഗംഗ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2017ൽ ഫെമിന മിസ് ഇന്ത്യ മഹാരാഷ്ട്ര കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
Actress Aishwarya Devan, notably the heroine of Prithviraj's 'Simhasanam', has married Avinash Somashekharan. Devan announced her wedding via social media. Her career spans Malayalam, Tamil, Telugu, Kannada, and Hindi cinema, and she also holds the 2017 Femina Miss India Maharashtra title.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |