SignIn
Kerala Kaumudi Online
Friday, 18 September 2026 5.55 AM IST

ജീൻസ് കഴുകാതെ എത്ര ദിവസം വരെ ഉപയോഗിക്കാം? ഇത് അറിയാതെ പോകരുത്

jeans

വളരെ ജനപ്രിയമായ വസ്ത്രമാണ് ജീൻസ്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്ന ജീൻസ് ധരിക്കാൻ വളരെ എളുപ്പവും സുഖപ്രദവുമാണ്. ധരിച്ചാൽ നല്ല ലുക്കും കിട്ടും. അതിനാൽ ദിവസവും ജീൻസ് ധരിക്കാൻ പലരും ഇഷ്ടപ്പെടുന്നു. എന്നാൽ ഈ ജീൻസ് എത്ര തവണ ഉപയോഗിച്ച ശേഷം കഴുകണമെന്ന് പലർക്കും അറിയില്ല.

ജീൻസ് വളരെ കട്ടിയുള്ള വസ്ത്രം ആയതിനാൽ ഉപയോഗശേഷം തന്നെ കഴുകണമെന്നില്ല. അങ്ങനെ കഴുകിയാൽ അവ പെട്ടെന്ന് നരച്ച് പോകുന്നു. ശരിക്കും നാലുമുതൽ ആറുതവണ വരെ ഉപയോഗിച്ച ശേഷം ജീൻസ് കഴുകുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. ഓരോ തവണ ഉപയോഗിച്ച ശേഷവും കറയുള്ള ഭാഗം മാത്രം കഴുകി ഉണക്കുന്നതാണ് നല്ലത്. കറ ഇല്ലെങ്കിൽ അത് ചെയ്യേണ്ട.

നാലുതവണ ഉപയോഗിച്ച ശേഷം കഴുകിയാലും മതി. കൂടാതെ ജീൻസ് കഴുകുമ്പോൾ കഴിവതും കെെ കൊണ്ട് അലക്കാൻ ശ്രമിക്കുക. വളരെ കാലം ജീൻസിന്റെ പുതുമ നിലനിർത്താൻ ഇത് സഹായിക്കും. വാഷിംഗ് മെഷനിൽ അലക്കുന്നത് ജീൻസ് പെട്ടെന്ന് നശിക്കാൻ കാരണമാകും.

ജീൻസ് അലക്കുന്ന വെള്ളത്തിൽ അൽപം വിനാഗിരി ഒഴിച്ചാൽ വസ്ത്രത്തിന്റെ നിറം മങ്ങുന്നത് തടയാം. കൂടാതെ ജീൻസ് കഴുകുമ്പോൾ പുറംതിരിച്ചിട്ട് കഴുകുന്നതാണ് നല്ലത്. ഉണക്കാൻ ഇടുന്നതും പുറംതിരിച്ച് വേണം. ഇല്ലെങ്കിൽ നിറം വേഗം മങ്ങിപോകും. ചർമ്മ പ്രശ്നങ്ങൾ ഉള്ളവർ ഇടയ്ക്കിടെ ജീൻസ് കഴുകുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEANS, WASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY