മകൾ കുഞ്ഞാറ്ര എന്ന തേജലക്ഷ്മി ഊ വർഷം സിനിമയിൽ അഭിനയിക്കുമെന്ന് ഉർവശി. അത്യാവശ്യം സ്ക്രിപ്ടുകൾ കേട്ടു തുടങ്ങി.
കുഞ്ഞാറ്റ ജോലി ചെയ്യുകയായിരുന്നു. പ്ലസ് ടു മുതൽ ഫ്രണ്ട്സ് അവളെ നിർബന്ധിക്കുന്നുണ്ട്. 'അമ്മയ്ക്ക് ഒൻപതാം ക്ലാസ് മുതൽ അഭിനയിക്കാം' പഠിച്ചു കഴിഞ്ഞ് ജോലി കിട്ടിയിട്ടും എന്താ നിന്നെ അഭിനയിപ്പിക്കാത്തത് " 'ഒരു വർഷം ശ്രമിച്ചു കൂടെ ? ഇതിൽ ന്യായം ഉള്ളതായി തോന്നി. വീട്ടിൽ ഞാൻ മാത്രമേ എതിർപ്പു ഉണ്ടായിരുന്നുള്ളു. അത് മാറ്റി വച്ചു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചുള്ള ഓഫറുമുണ്ട്. വെറുതേ കുടുംബചിത്രം പോലെ ചെയ്തിട്ട് കാര്യമില്ല.ഉർവശിയുടെ വാക്കുകൾ. സംവിധാനരംഗത്തേക്ക് വരാൻ തനിക്ക് താത്പര്യമില്ലെന്നും ഉർവശി. ഈ നിമിഷം വരെയില്ല.ഒരുവിധം മനസമാധാനത്തോടെ മുൻപോട്ട് പോകുന്നു. സംവിധാനം ഒരു പുലിവാലു പിടിച്ച ഏർപ്പാടാണ്. ഓരോ സെക്കന്റും അപ്ഡേറ്റായി പോകണം. മുൻപ് റിലീസ് കഴിഞ്ഞാൽ സംവിധായകന് വീട്ടിൽ പോയി സ്വസ്ഥമായി ഇരിക്കാം. ഇപ്പോൾ തിയേറ്റർ വിസിറ്റ്, മറ്റു കാര്യങ്ങൾ . അതിനുള്ള ക്ഷമ എനിക്കില്ല. ജോലി കഴിഞ്ഞാൽ ഉടൻ കൂടണയണം എന്ന സ്വഭാവമാണ്. ഷൂട്ട് കഴിഞ്ഞു വന്നു ചർച്ചയും നാളത്തെ തയ്യാറെടുപ്പും അതിനൊന്നും പാകമായിട്ടില്ല. എന്നെങ്കിലും പാകമായാൽ അപ്പോൾ എങ്ങനെയാണോ അതു പോലെ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |