SignIn
Kerala Kaumudi Online
Wednesday, 23 September 2026 7.36 AM IST

 അപൂർവ നേട്ടവുമായി ആർ.ഐ.എം.സി നവജാത ശിശുവിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

ചെന്നൈ: കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയാ രംഗത്ത് അപൂർവ നേട്ടവുമായി ചെന്നൈ ഡോ.റെല ഇൻസ്‌റ്രിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സയൻസസ് (ആർ.ഐ.എം.സി)​. ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യയിൽ ആദ്യമായാണ് ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടക്കുന്നതെന്നും കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നതായും ഡോക്‌ടർമാർ പറഞ്ഞു.

പത്തു മണിക്കൂർ നീണ്ട സങ്കീർണമായ ശസ്‌ത്രക്രിയയിലൂടെയാണ് കരൾ വിജയകരമയി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്‌ടർമാർ മാറ്രിവച്ചത്. മുംബയ് സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. ദഹനസംബന്ധ അസുഖത്തിന് ചികിത്സ തേടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പരിശോധനയിൽ 'യൂറിയ സൈക്കിൾ ഡിസോർഡർ" എന്ന രോഗമാണെന്ന് കണ്ടെത്തി. തുടർന്നായിരുന്നു ശസ്‌ത്രക്രിയയെന്ന് ഡോ. നരേഷ് ഷൺമുഖം,​ ഡോ. ഇളംകുമരൻ കാളിയമൂർത്തി,​ ഡോ. മേട്ടു ശ്രീനിവാസ റെഡ്ഡി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, RELA HOSPITAL, LEVER TRANSPLANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360