SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.37 AM IST

നടൻ മദൻ ബോബ് അന്തരിച്ചു

e

ചെന്നൈ: തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു ആയിരുന്നു അന്ത്യം. മൃതദേഹം ചെന്നൈ അഡയാറിലെ വസതിയിൽ പൊതുദർശനത്തിനുവച്ചു.

നിരവധി സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ അദ്ദേഹം തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധികർത്താവുമായിരുന്നു. തെന്നാലി, ഫ്രണ്ട്സ്, റെഡ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച മദൻ ബോബ് മലയാളത്തിൽ മോഹൻലാൽ നായകനായ ‘ഭ്രമരം’ സിനിമയിലും അഭിനയിച്ചു. ഹിന്ദി,​ തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടു. യഥാർത്ഥ പേര് എസ്. കൃഷ്ണമൂർത്തിയെന്നാണ്. സുശീലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360