SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.00 PM IST

ലഹരിവിരുദ്ധ പ്രവർത്തകനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

prakadanam
ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയ പൊതു പ്രവർത്തകൻ ഷെരീഫ് പുല്ലാട്ടിനെ അറസ്റ്റ് ചെയ്തതിനെതിരെ കണ്ടന്തറ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

പെരുമ്പാവൂർ: ലഹരിവിരുദ്ധ പ്രവർത്തനം നടത്തിയ പൊതുപ്രവർത്തകനെ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷെമിദ ഷെരീഫിന്റെ ഭർത്താവ് ഷെരീഫ് പുല്ലാട്ടിനെയാണ് അന്യായമായി അറസ്റ്റ് ചെയ്തതെന്ന് പരാതിയിൽ പറയുന്നു. പൊലീസിന്റെ നടപടിക്കെതിരെയും എക്സൈസ് വകുപ്പിന്റെ നിഷ്ക്രിയത്വത്തിനുമെതിരെയും കണ്ടന്തറ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ജമാഅത്ത് പ്രസിഡന്റ് കെ.എം. അബ്ദുൽ ജലാൽ, ജനറൽ സെക്രട്ടറി വി.എച്ച്. മുഹമ്മദ്, കണ്ടന്തറ ജമാഅത്ത് ചെയർമാൻ സി.എം. അഷറഫ്, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ബാവ മാഹിൻ കുട്ടി, കണ്ടന്തറ ജമാഅത്ത് മുൻ പ്രസിഡന്റ് സി.വൈ. മീരാൻ, ഗ്രാമപഞ്ചായത്തംഗം അഡ്വ. സി.എ. അനസ്, എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റ് കെ.എം. ഷമീർ, കെ.എ. നൗഷാദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL