SignIn
Kerala Kaumudi Online
Sunday, 14 June 2026 5.22 PM IST

'അപ്പന്റെ ചങ്കിൽ കുത്തല്ലേ മോളേ'; ട്രോളിൽ അജുവർഗീസിനെ കടത്തിവെട്ടി മകൾ

aju-varghese

അവാർഡുകൾ ലഭിക്കുന്നതിനു മുൻപുതന്നെ വീട്ടിലിരുന്ന് അത്തരം രംഗങ്ങൾ അഭിനയിക്കുകയും വേദിയിൽ പറയേണ്ട പ്രസംഗം പറഞ്ഞു നോക്കുകയും ചെയ്യാറുണ്ടെന്ന് പല താരങ്ങളും പറയാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു രംഗം റീലായി ചെയ്‌തിരിക്കുകയാണ് മലയാളനടൻ അജു വർഗീസ്. അവാർഡ് വാങ്ങുമ്പോൾ താരങ്ങൾ അവരുടെ കുടുംബാംഗങ്ങളെ വേദിയിലേക്ക് കൂട്ടുന്നത് പതിവാണ്. അത്തരത്തിൽ തനിക്കൊരു അവാർഡ് കിട്ടിയാൽ അത് വാങ്ങാൻ മകൾ ജുവാനയുമായി പോയാൽ എങ്ങനെയുണ്ടാകും എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്കുവച്ചത്. ജുവാന അച്ഛനെ ട്രോളുന്ന സീനോടെയാണ് റീൽ വൈറലായത്.

നാഷണൽ അവാർഡ്‌ വേദിയാണ് വീഡിയോയുടെ സന്ദർഭം. ഇത് എന്റെ മകൾ ജുവാന എന്ന് പറഞ്ഞ് അവാർഡ് വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയാണ് അജുവർഗീസ്. ആ സമയം സദസിൽ നിന്നെത്തുന്നതുപോലെ കാമറയ്‌ക്ക് പിന്നിൽ നിന്നും ഭാര്യ അഗസ്റ്റീന എവിടെയെന്ന് ആരോ വിളിച്ചു ചോദിക്കുന്നു. മൂന്നു മണ്ടന്മാരോടൊപ്പം വീട്ടിലുണ്ടെന്നാണ് താരം മറുപടി നൽകുന്നത്. എന്നാൽ ഉടനടി തന്നെ 'നാഷണൽ അവാർഡാ' എന്ന് പറഞ്ഞ് അമ്പരക്കുന്ന ജുവാന 'ഇത്ര ഫേമസ് ആക്‌ടേഴ്സ് ഇല്ലേ' എന്ന് ചോദിച്ചു ട്രോളുമ്പോൾ താരം അന്തംവിട്ട് നിൽക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

മകളുടെയും അച്ഛന്റെയും സന്ദർഭത്തിന് അനുയോജ്യമായ മുഖഭാവവും ഉടനടിയുള്ള മറുപടികളും ആരാധകരെ ചിരിപ്പിക്കുന്നുണ്ട്. ഒരുനാൾ അജുവർഗീസ് അവാർഡ് വാങ്ങുമെന്ന് പലരും ആശംസിക്കുന്നുണ്ട്. 'അപ്പന്റെ ചങ്കിൽ കുത്തല്ലേ മോളേ', 'മത്തൻ കുത്തിയാൽ കുമ്പളം മുളയ്‌ക്കില്ല' തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോയ്‌ക്ക് ലഭിച്ചിട്ടുണ്ട്. താരം സോഷ്യൽമീഡിയയിൽ പോസ്‌റ്റ് ചെയ്യുന്ന പല വീഡിയോകളും ഇത്തരത്തിൽ ചിരി പടർത്തുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, CELEBRITY, VIRALVIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY