SignIn
Kerala Kaumudi Online
Sunday, 27 September 2026 11.29 AM IST

'അവൾ ജീവിച്ചത് ഞങ്ങൾക്കുവേണ്ടി, ആ മകളോട് എങ്ങനെയാണ് പിണങ്ങുന്നത്?'; ചോദ്യങ്ങൾക്ക് മറുപടിയുമായി രെസ്‌നയുടെ അമ്മ

-actress-resna
രെസ്‌നയും കുടുംബവും

പാരിജാതം എന്ന സൂപ്പർഹിറ്റ് സീരിയലിലെ ഇരട്ടക്കഥാപാത്രങ്ങളിലൂടെ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അഭിനേത്രിയാണ് രെസ്‌ന. പാരിജാതത്തിൽ താരം അവതരിപ്പിച്ച 'അരുണ', 'സീമ' എന്നീ ഇരട്ട കഥാപാത്രങ്ങൾ എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നവയാണ്. വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന താരം തന്റെ വീട്ടുകാരിൽനിന്ന് അകന്നുകഴിയുകയാണെന്ന് തരത്തിൽ പല വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ, അത്തരം വാർത്തകളോട് പ്രതികരിക്കുകയാണ് രെസ്‌നയുടെ അമ്മ സാജിത.

അഭിനയത്തിലൂടെ രെസ്‌ന നേടിയ സമ്പാദ്യം തങ്ങളുടെ ജീവിതത്തിന്റെ സുരക്ഷിതത്വത്തിന് എത്രമാത്രം സഹായിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് സാജിത. ജോലിയില്ലാത്ത അവസ്ഥയിൽ രണ്ട് മക്കളെയും കൊണ്ട് ഭർത്താവിന്റെ വീട്ടിൽനിന്നിറങ്ങുമ്പോൾ മുന്നിൽ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. ഒമ്പതാം ക്ലാസിലാണ് രെസ്‌ന അഭിനയിക്കാൻ തുടങ്ങിയതെന്നും പാരിജാതം സീരിയൽ തങ്ങളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നെന്നും അവർ പറഞ്ഞു. അഭിനയത്തിലൂടെ രെസ്‌ന സമ്പാദിച്ച പണം കൂട്ടിവച്ചും ലോണെടുത്തുമാണ് സ്വന്തമായി ഒരു വീട് വച്ചതെന്നും അന്ന് ഇൻവെസ്റ്റ് ചെയ്‌ത പണത്തിൽനിന്നുള്ള പ്രോഫിറ്റാണ് ഇന്ന് നല്ല രീതിയിൽ ജീവിക്കാൻ സഹായിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

'വീടുപണി കഴിഞ്ഞ് കുറച്ചു ലോൺ ബാക്കിയുള്ളപ്പോഴാണ് രസ്‌ന തന്റെ പ്രണയത്തെക്കുറിച്ചും ഇനി ഒരു വർഷം കൂടി മാത്രമേ അഭിനയിക്കുവെന്നും എന്നോട് പറയുന്നത്. കേട്ടപ്പോൾ എനിക്ക് വലിയൊരു ഷോക്കായിരുന്നു. അന്ന് ആ കല്യാണത്തോട് എനിക്ക് ചില എതിർപ്പുകളും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. എങ്കിലും 'വിവാഹത്തിന് മുൻപുതന്നെ, ഇനി കിട്ടുന്ന പണം കൊണ്ട് വീടിന്റെ ലോൺ മുഴുവൻ അടച്ചുതീർക്കണം, നിങ്ങളെ സേഫ് ആക്കണം' എന്ന് അവൾ നിർബന്ധം പിടിച്ചു. അങ്ങനെ കിട്ടിയ വരുമാനം കൊണ്ട് ലോണെല്ലാം അടച്ചുതീർത്തു. ആളുകൾ എന്തൊക്കെ കുറ്റം പറഞ്ഞാലും ഞങ്ങൾക്ക് താമസിക്കാൻ ഒരു വീടുണ്ടാക്കി തന്ന് ഞങ്ങളെ സുരക്ഷിതരാക്കിയത് അവളുടെ അദ്ധ്വാനം തന്നെയാണ്'- സാജിത പറഞ്ഞു. മകളോട് മിണ്ടാറുണ്ടോയെന്ന് പലരും ചോദിക്കാറുണ്ടെന്നും നമുക്ക് വേണ്ടി ജീവിച്ച മക്കളോട് എങ്ങനെയാണ് പിണങ്ങാൻ കഴിയുന്നതെന്നും അവർ ചോദിക്കുന്നു.

'എന്നോട് പലരും ചോദിക്കുന്ന കാര്യമാണ് രസ്‌നയോട് മിണ്ടാറുണ്ടോയെന്ന്. മക്കളോട് എങ്ങനെയാണ് നമുക്ക് പിണങ്ങാനാകുന്നത്. നമുക്ക് വേണ്ടി ജീവിച്ച മക്കളാകുമ്പോൾ എങ്ങനെ അവരോട് പിണങ്ങും? അവളുടെ മൂന്ന് പ്രസവസമയത്തും ഞാൻ തന്നെയാണ് അവളെ നോക്കിയത്. ആദ്യത്തെ പ്രസവശേഷം ഒരു വർഷം അവൾക്കൊപ്പം ഞാൻ ഉണ്ടായിരുന്നു'- അവർ കൂട്ടിച്ചേർത്തു.

English Summary

Reshna’s mother Sajitha denied reports of a family rift, saying Reshna’s acting income helped build their home and secure their future. She added that they remain close despite Reshna’s marriage and absence from acting.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESS RESNA, CELEBRITY NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA