SignIn
Kerala Kaumudi Online
Thursday, 01 October 2026 8.23 PM IST

കൈകളിൽ വാളേന്തി റോബോട്ടുകളുടെ നൃത്തം: അമ്പരന്ന് കാണികൾ, വീഡിയോ വൈറൽ

robot-dance
നൃത്തം ചെയ്യുന്ന റോബോട്ടുകൾ

റിയാ‌ദ്: സൗദി അറേബ്യയുടെ പരമ്പരാഗത വാൾനൃത്തമായ 'അർദ' അവതരിപ്പിച്ച് അതിഥികളെ അമ്പരിപ്പിച്ച് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ടുകൾ. പരമ്പരാഗത സൗദി വസ്ത്രമണിഞ്ഞ റോബോട്ടുകളുടെ ഈ വേറിട്ട നൃത്തപ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ചൈനീസ് എംബസി റിയാദിലെ കൾച്ചറൽ പാലസിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിലാണ് റോബോട്ടുകളുടെ നൃത്തപ്രകടനം നടന്നത്. സൗദിയുടെ പരമ്പരാഗത വസ്ത്രങ്ങളായ തോബും ഗുത്രയും ധരിച്ചാണ് റോബോട്ടുകൾ വേദിയിലെത്തിയത്. കൈകളിൽ വാളുകളേന്തി നൃത്തം ചെയ്യുന്ന റോബോട്ടുകളെ വീഡിയോയിൽ കാണാം.

ചടങ്ങിൽ സൗദി, ചൈനീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. റിയാദ് റീജിയൻ മേയർ പ്രിൻസ് ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫും സൗദിയിലെ ചൈനീസ് അംബാസഡർ ചാംഗ് ഹുവയും ചടങ്ങിനെത്തിയിരുന്നു. ചാംഗ് ഹുവ വീഡിയോ എക്സിൽ പങ്കുവയ്ക്കുകയും റോബോട്ടുകളുടെ പ്രകടത്തെ പ്രശംസിക്കുകയും ചെയ്തു.

വീഡിയോ വൈറലായതിന് പിന്നാലെ റോബോട്ടുകളുടെ അസാമാന്യ പ്രകടനത്തെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. അതേസമയം ഇനി നൃത്തം പോലുള്ള കലകൾക്ക് വേണ്ടിയും റോബോട്ട് വരുമോയെന്ന ആശങ്ക പ്രകടിപ്പിച്ചും ചിലർ രംഗത്തെത്തി.

English Summary

Chinese humanoid robots surprised guests by performing 'Arda', the traditional Saudi sword dance, at a reception hosted by the Chinese Embassy in Riyadh. Dressed in traditional Saudi attire and holding swords, their unique performance at the Cultural Palace went viral. Riyadh Mayor Prince Faisal bin Abdulaziz and Chinese Ambassador Chang Hua were among the attendees.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOUDI ARABIA, CHINESE ROBOTS DANCE, VIRALVIDEO, CHINESE ROBOTS, SAUDI SWORD DANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360