SignIn
Kerala Kaumudi Online
Monday, 15 June 2026 6.20 PM IST

ഇത്തിരിനേരം പിള്ളേർ വൈബാക്കി; ആത്മവിശ്വാസത്തിന് കൈയടിച്ച് സോഷ്യൽമീഡിയ

students

കുറച്ച് നാളുകളായി സോഷ്യൽ മീഡിയ റീലുകൾ ആഘോഷമാക്കിയ ഒരു പാട്ടുണ്ട്. 'അവളുടെ കരിമഷി മിഴിയുണ്ടല്ലോ' എന്ന് തുടങ്ങുന്ന ആ പാട്ടിന് ചുവട് വയ്‌ക്കാത്തവർ കുറവായിരിക്കും. ഇപ്പോഴിതാ ഈ പാട്ടിന്റെ ഒരു വരി പോലും തെറ്റാതെ നല്ല താളത്തിൽ പാടി ചുവടുവച്ച് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് കുറച്ച് സ്‌കൂൾ കുട്ടികൾ. ഒരാൾ ആദ്യം പാട്ട് പാടി തുടങ്ങുന്നു. പിന്നാലെ ചുറ്റുമുണ്ടായിരുന്ന കുട്ടികളോരുരുത്തരായി പാട്ടിന്റെ ബാക്കി വരികൾ പാടാനും അതിനൊത്ത് ചുവട് വയ്‌ക്കാനും തുടങ്ങുന്നു. പുതിയ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ 'പിള്ളേര് നല്ല വൈബാക്കി' എന്ന് തന്നെ പറയാം.

ഇപ്പോഴത്തെ കുട്ടികൾ ആരെയും ഒന്നിനെയും അനാവശ്യമായി ഭയപ്പെടാതെ സന്തോഷത്തോടെയും ശാന്തമായും അവരുടെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്നത് കാണുമ്പോൾ സന്തോഷമാണ് തോന്നുന്നതെന്ന് ഒരാൾ കമന്റ് ചെയ്‌തു. അയ്യായിരത്തിലധികം പേർ വീഡിയോയ്‌ക്ക് കമന്റ് ചെയ്‌തിട്ടുണ്ട്. ഒരു ദിവസം ഇതെല്ലാം ഓർത്ത് അവർ സന്തോഷിക്കുമെന്നും ചിലർ പറയുന്നു. മറ്റ് ചിലരാണെങ്കിൽ കുട്ടികൾക്കെങ്ങനെ സ്‌കൂളിൽ ഫോൺ കൊണ്ടുപോകാൻ കഴിയും എന്ന് പറഞ്ഞാണ് ആകുലതപ്പെടുന്നത്. അതേസമയം, സ്‌കൂൾ ആനുവൽ പരിപാടിക്ക് രക്ഷിതാക്കളെത്തിയപ്പോൾ അവരുടെ മുന്നിൽ നിന്നാണ് കുട്ടികൾ റീലെടുത്തതെന്ന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്‌റ്റ് ചെയ്‌ത വ്യക്തി മറുപടി നൽകി. വേദിക 2014 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

A post shared by 𝓥𝓮𝓭𝓱𝓲𝓴𝓪 (@vedhi_ka2014)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, VIRALVIDEO, STUDENTS, SONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY