SignIn
Kerala Kaumudi Online
Friday, 25 September 2026 3.27 PM IST

ചെന്നൈയിൽ മലയാളി വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദനമേറ്റ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

ali-ashkar
അലി അഷ്‌‌കർ

ചെന്നൈ: തമിഴ്‌നാട്ടിൽ മലയാളി വിദ്യാർത്ഥിക്ക് മലയാളികൾ ഉൾപ്പെട്ട സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമർദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സീനിയർ വിദ്യാർത്ഥികൾ കൂടുതൽപ്പെരെ മർദനത്തിനിരയാക്കിയെന്നാണ് വിവരം. ആദ്യം പരാതി നൽകിയ കരുനാഗപ്പള്ളി സ്വദേശി അലി അഷ്‌‌കറിന് പുറമേ ചവറ സ്വദേശി അർജുനും പരാതി നൽകി. ഇതോടെ കരുനാഗപ്പള്ളി, ചവറ സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെയുള്ള പരാതികൾ ലഭിച്ചു. ഇനിയും കൂടുതൽപേർ പരാതിയുമായി മുന്നോട്ടെത്തുമെന്നാണ് വിവരം.

ഈ മാസം 21നായിരുന്നു പരാതിക്കാസ്‌പദമായ സംഭവം. ചെന്നൈയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംഐടി വിദ്യാർത്ഥികൾക്കാണ് മർദനമേറ്റത്. അപ്പാർട്ട്മെന്റിലേക്ക് വിളിപ്പിച്ച് അടിവസ്‌ത്രത്തിൽ നിർത്തി ക്രൂരമർദനത്തിനിരയാക്കി എന്നാണ് അലി അഷ്‌കറിന്റെ പരാതിയിൽ പറയുന്നത്. പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് മർദ്ദിച്ചത്.

അലിയുടെ മുതുകിലും കഴുത്തിലും ചവിട്ടി പരിക്കേൽപ്പിക്കുകയും പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തിരികെ അപാർട്ട്മെന്റിലെത്തിയ അലിയെ സഹപാഠികൾ ചേർന്ന് ട്രെയിനിൽ നാട്ടിലേക്ക് വിടുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് അലിയുടെ മൊഴി രേഖപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശികൾ ഉൾപ്പെടുന്ന സംഘമാണ് അലിയെ ആക്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

English Summary

More Malayalam students have reportedly come forward alleging assault by senior students at a private medical college in Chennai. After Karunagappally native Ali Ashkar filed a complaint, Chavara native Arjun also approached police. Ali alleged that around 15 seniors assaulted and threatened him after calling him to an apartment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAYALI STUDENT ASSAULT, TAMIL NADU STUDENT ATTACK, CHENNAI MEDICAL COLLEGE RAGGING, SENIOR STUDENT ASSAULT, MALAYALI STUDENTS CHENNAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY