SignIn
Kerala Kaumudi Online
Tuesday, 29 September 2026 12.19 PM IST

ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴുക്കൾ: ഡെറാഡൂണിലെ ഡൂൺ യൂണിവേഴ്സിറ്റിക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം

worms-in-food
ഭക്ഷണത്തിൽ പുഴുക്കൾ,​ വിദ്യാർത്ഥി പ്രതിഷേധത്തിന്റെ ചിത്രം

ഡെറാഡൂൺ: ഡെറാഡൂണിലെ ഡൂൺ യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയതിന് പിന്നാലെ വിദ്യാർത്ഥി പ്രതിഷേധം. യൂണിവേഴ്സിറ്റിയുടെ അളകനന്ദ ഗേൾസ് ഹോസ്റ്റലിലാണ് സംഭവം. ഭക്ഷണത്തിൽ പുഴുക്കളെ കണ്ടതോടെ പ്രകോപിതരായ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയുമായിരുന്നു.

ഹോസ്റ്റൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികളായവർക്കെതിരെ ക‌ർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. സംഭവമറിഞ്ഞ് യൂണിവേഴ്സിറ്റി അധികൃതർ സ്ഥലത്തെത്തി പ്രതിഷേധത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന നിലപാടിലും ഉറച്ചുനിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ.

സ്വന്തം വീടുകളിൽ നിന്ന് മാറി കൃത്യമായി പണം നൽകിയാണ് തങ്ങൾ ഹോസ്റ്റലിൽ കഴിയുന്നത്. എന്നാൽ അധികൃതർ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധിക്കാത്തത് തങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്നും അവ‌ർ ആരോപിച്ചു. സംഭവത്തിൽ ഹോസ്റ്റൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്. നിലവിൽ ക്യാമ്പസിലെ സാഹചര്യം പൂർണമായും നിയന്ത്രണവിധേയമാണെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

English Summary

Students at Doon University in Dehradun protested after worms were reportedly found in food served at the Alaknanda Girls’ Hostel. Angry students raised slogans against the university Vice-Chancellor and staged a protest over the food quality.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORMS FOUND IN HOSTEL FOOD, STUDENTS PROTEST, DOON UNIVERSITY, DEHRADUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360