SignIn
Kerala Kaumudi Online
Tuesday, 12 November 2019 3.12 AM IST

ഈ ബൂത്ത് എന്നും 'ഒന്നാമൻ'

num1

കാസർകോട്: ഏതു തിരഞ്ഞെടുപ്പ് നടന്നാലും കേരള, കർണാടക അതിർത്തിയിലെ കുഞ്ചത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കേരളത്തിലെ ഒന്നാം നമ്പർ ബൂത്തായിരിക്കും.

സ്കൂളിൽ നിന്ന് 500 മീറ്റർ നടന്നാൽ കർണാടകമായി. മലയാളം, കന്നഡ, ഉറുദു, തുളു, ബ്യാരി,​ ഹിന്ദി,​ അറബി എന്നിങ്ങനെ ഏഴു ഭാഷകൾ സംസാരിക്കുന്നവരാണ് ഇവിടത്തെ വോട്ടർമാർ. തി​കച്ചും സപ്തഭാഷകളുടെ സംഗമഭൂമി​​. മലയാളം ''സ്വൽപ്പ, സ്വൽപ്പ' അറിയുന്നവരാണ് ഏറെയും. അതിർത്തി പ്രദേശമായതി​നാൽ സായുധസേനയുടെ സുരക്ഷാവലയത്തിലാണ് ഈ ബൂത്തിൽ ഇന്നലെയും വോട്ടെടുപ്പ് നടന്നത്.

ഒന്നാം നമ്പർ ബൂത്തായതുകൊണ്ടാവാം സഹകരണത്തി​ലും ഇവി​ടെ മുന്നണികൾ ഒന്നാമതാണ്. ബൂത്ത് ഏജന്റുമാരും ബൂത്ത് കെട്ടുന്നവരുമൊക്കെ മറ്റെങ്ങുമി​ല്ലാത്ത വി​ധം സൗഹൃദത്തി​ലാണ്. മുഴുവൻ വോട്ടുകളും പോൾ ചെയ്യിപ്പിക്കുന്നതിൽ മാത്രമേ മത്സരമുള്ളൂ. 1328 വോട്ടർമാരുള്ള ബൂത്തിൽ രാവിലെ 11ന് മുമ്പ് തന്നെ 338 പേർ വോട്ട് ചെയ്തിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KUNCHATHUR, BYELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.