SignIn
Kerala Kaumudi Online
Saturday, 13 June 2026 7.06 PM IST

സാരിയുടുക്കുമ്പോൾ ഇങ്ങനെ ചെയ്താൽ വണ്ണം തോന്നിക്കില്ല, സുന്ദരിയാകാൻ അഞ്ച് വഴികൾ

saree

സാരിയണിയാൻ ഇഷ്ടമുള്ളവരാണ് മിക്കവാറും പെൺകുട്ടികളും സ്‌ത്രീകളും. എന്നാൽ ഉടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും സാരിയോട് നോ പറയാറാണ് പതിവ്. സാരിയുടുത്താൽ പ്രായക്കൂടുതൽ തോന്നിപ്പിക്കുമെന്നതും പലരെയും പിന്തിരിപ്പിക്കുന്നു. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും സാരിയിൽ സുന്ദരിയാകാൻ സാധിക്കും.

  • സാരിക്കൊപ്പം ഹീൽ ചെരിപ്പിടുന്നതാണ് നല്ലത്. ഇത് കൂടുതൽ പൊക്കവും ശരീരത്തിന് വടിവും തോന്നിപ്പിക്കും. സാരിയുടുക്കുന്നതിന് മുൻപായി ഹീൽ ചെരിപ്പിട്ടില്ലെങ്കിൽ ഇറക്കം കൃത്യമായിരിക്കുകയില്ല.
  • സാരിയുടുക്കുമ്പോൾ വലിയ ഞൊറികൾ ഒഴിവാക്കുന്നതാണ് നല്ലത്. വലിയ ഞൊറിവുകൾ ആണെങ്കിൽ നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. വീഴാനും സാദ്ധ്യത കൂടുതലാണ്. അതിനാൽ ചെറിയ ‌ഞൊറിയെടുത്ത് ടക്ക് ഇൻ ചെയ്യണം. സേഫ്‌ടി പിന്നും ഉപയോഗിക്കാം. ഹെയർ സ്‌ട്രെയിറ്റ്‌നർ ഉപയോഗിച്ച് ഞൊറി തേയ്‌ച്ചെടുക്കുകയും ചെയ്യാം.
  • സാരിയുടുക്കുമ്പോൾ മെലിഞ്ഞ് തോന്നിക്കാൻ ഒതുങ്ങിയിരിക്കുന്ന തരത്തിലെ ഫാബ്രിക്ക് തിരഞ്ഞെടുക്കണം. ഷിഫോൺ, ജോർജെറ്റ്, ജ്യൂട്ട്, ലിനൻ കോട്ടൺ എന്നിവയാണ് വണ്ണമുള്ളവർക്ക് കൂടുതൽ ചേരുന്നത്. മാത്രമല്ല, ഹെവി വർക്കുള്ള സാരികളും കൂടുതൽ വണ്ണം തോന്നിപ്പിക്കും.
  • വണ്ണമുള്ളവർ പ്ളീറ്റ് എടുക്കാതെ സിങ്കിൾ പ്ളീറ്റ് ആയി ഇട്ടിരിക്കുന്നതാണ് കൂടുതൽ ഭംഗി. ഇത് ശരീരം ഒതുങ്ങിയിരിക്കുന്നതായി തോന്നിപ്പിക്കും. പ്ളീറ്റ് എടുക്കുകയാണെങ്കിൽ ശരീരത്തിൽ ചേർന്നുനിൽക്കുന്ന തരത്തിൽ ഒതുക്കി ഉടുക്കാൻ ശ്രദ്ധിക്കണം. സാരിയുടുക്കുന്നതിന് മുൻപായി ചെറിയ പ്ളീറ്റുകളെടുത്ത് ഇസ്‌തിരിയിട്ടുവയ്ക്കാം.
  • രണ്ട് അണ്ടർസ്‌കർട്ട് ഉപയോഗിക്കുന്നത് കൂടുതൽ വണ്ണം തോന്നിപ്പിക്കും. ഷേയ്പ്പുള്ള പാവാടയോ കോട്ടൺ പാവാടയോ ഉപയോഗിക്കാം. പൊക്കത്തിനനുസരിച്ചുള്ള പാവാട വാങ്ങാനും ശ്രദ്ധിക്കണം.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAREE TIPS, SAREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY