SignIn
Kerala Kaumudi Online
Saturday, 13 June 2026 12.06 PM IST

പാട്ടത്തിനെടുത്ത ഭൂമിയിൽ ഹൈടെക് ഫാം, മൂവർ സംഘം സമ്പാദിക്കുന്നത് ലക്ഷങ്ങളുടെ വരുമാനം

agriculture

കൊല്ലം: കോട്ടയം സി.എം.എസ് കോളേജിലെ ഹോസ്റ്റലിലെ അന്തേവാസികളായ മൂന്ന് വോളിബാൾ താരങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ കണ്ടെത്തിയത് കൂൺ കൃഷി. വരുമാനം ലക്ഷങ്ങൾ. തൃശൂരിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ 8,000 സ്ക്വയർ ഫീറ്റിറിലാണ് ഹൈടെക് മഷ്റൂം ഫാം. കൂണിന്റെ വിത്ത് ഉത്പാദനത്തിനുള്ള ലാബും മഷ്റൂം വിളയിച്ചെടുക്കുന്ന മുറികളുമെല്ലാം ഇതിനുള്ളിലുണ്ട്.


2025ലാണ് നെയ്യാറ്റിൻകര സ്വദേശി ജി.പി.അഖിലും (23) കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് സഹദും (23) പൊൻകുന്നം സ്വദേശി കെ.എ.അൻസിലും (22) ബിരുദപഠനം പൂ‌ർത്തിയാക്കിയത്. തുടർന്ന് കൂൺകൃഷിയിലേക്ക് വരികയായിരുന്നു.ഫാമിനു സമീപം മീൻകുളവുമുണ്ട്. ഫാമിൽ നിന്ന് പുറം തള്ളുന്ന വെള്ളം പൈപ്പിലൂടെ ശുദ്ധീകരിച്ച് മീൻകുളത്തിലേക്കും തിരികെ പ്രത്യേക പൈപ്പിലൂടെ മീൻകുളത്തിലെ വെള്ളം കൂണുകൾ വച്ചിരിക്കുന്ന മുറയിലെ കൂൾ പാഡിലേക്കും എത്തുന്ന രീതിയും ക്രമീകരിച്ചു. പേൾ ഓയിസ്റ്റർ,ബ്യൂ ഓയിസ്റ്റർ, ഗോൾഡ് ഓയിസ്റ്റർ,പിങ്ക് ഓയിസ്റ്റർ,കിംഗ് ഓയിസ്റ്റർ,ബട്ടൺ മഷ്റൂം, മിൽക്കി മഷ്റൂം, ഷിറ്റേക്ക്, ലയൻസ് മാന എന്നിവയാണ് കൃഷി ചെയ്യുന്നത്.

വീട്ടിലെ ടെറസിൽ കൂൺ കൃഷി ചെയ്ത് പരിചയമുള്ള അഖിലാണ് കൂൺ ഫാം എന്ന ആശയം മുന്നോട്ട് വച്ചത്.

തൃശൂർ സ്വദേശി സ്ഥലവും പണവും കൊടുത്ത് ബിസിനസിൽ പങ്കാളിയായി. ബാങ്ക് ലോണും ലഭിച്ചതോടെ 6 മാസം മുമ്പ് പദ്ധതി യാഥാർത്ഥ്യമായി.


150 കിലോ വിളവെടുപ്പ്

10,000 ബെഡിൽ നിന്ന് ദിവസവും കുറഞ്ഞത് 150 കിലോ വിളവെടുപ്പ് ഇവർ നടത്തുന്നു.പെല്ലറ്റ്, വൈക്കോൽ,കരിമ്പിൻ ചണ്ടി, അറക്കപ്പൊടി തുടങ്ങിയവ ബെഡിന് ഉപയോഗിക്കുന്നത്. ഓരോ വെറൈറ്റിക്കും വിളവെടുപ്പ് കാലം വ്യത്യസ്തമാണ്.


 കൂണിൽ നിന്ന് സോപ്പ്, അച്ചാർ, പപ്പടം എന്നിവയും തയ്യാറാക്കുന്നു

'ഹോം മഷ്റൂം" എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നു.

 കൂൺകൃഷിക്കുള്ള കിറ്റും വില്പന നടത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY