SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.50 AM IST

ഈ മരം വീട്ടിലുണ്ടോ,​ കിലോയ്ക്ക് ലഭിക്കുന്നത് ലക്ഷങ്ങൾ,​ കേടുണ്ടെങ്കിൽ വില ഇരട്ടിയാകും

Increase Font Size Decrease Font Size Print Page
f

ലോകത്ത് ഏറ്റവും കൂടുതൽ വിലയേറിയ സുഗന്ധോൽപ്പന്നമായ അഗർവുഡ് എന്നറിയപ്പെടുന്ന ഊദിന് ദൈവത്തിന്റെ വൃക്ഷം എന്നും പേരുണ്ട്. അസാമിലും ത്രിപുരയിലും അഗർത്തലയിലും മാത്രമാണ് ഇതു പ്രധാനമായും കൃഷി ചെയ്യുന്നത്. അഗർ എന്നു പേരുള്ള ഊദിന്റെ ഭൂമിയായതു കൊണ്ട് ത്രിപുരയുടെ തലസ്ഥാനത്തിന് അഗർത്തല എന്ന പേരുണ്ടായത്.

ഏറ്റവും നല്ല തടിക്ക് വിപണിയിൽ കിലോഗ്രാമിന് കണ്ണുതള്ളിക്കുന്ന വിലയാണ് . എല്ലാ തടികൾക്കും ലഭിക്കില്ല മൈക്രോ കാർപ്പ് എന്നയിനത്തിൽ മാത്രമാണ് ഈ വില ലഭിക്കുക. മരത്തിന്റെ കാലപ്പഴക്കമാണ് ഊദിന്റെ മൂല്യവും വിലയും നിശ്ചയിക്കുക. ഒരു തോല (11.6ഗ്രാം) ഊദിന്റെ അത്തറിന് പതിനായിരത്തിന് മുകളിലോട്ടാണ് വില. ആറായിരം മുതൽ പത്തുലക്ഷം വരെയുള്ള ഊദ് മരങ്ങൾ വിൽപ്പനയ്ക്കുണ്ട്.

അക്വിലേറിയ മരത്തിൽ നിന്നാണ് ഊദ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. 40 മീറ്ററോളം ഉയരത്തില്‍ ഊദ് മരം വളരും. ഫിയാലോഫോറ പാരസൈറ്റിക്ക എന്ന ഒരു പൂപ്പല്‍ അക്വിലേറിയ മരത്തില്‍ പറ്റിപ്പിടിക്കുമ്പോള്‍ അത് സുഗന്ധമുള്ള ഒരു പദാർഥം ഉല്‍പാദിപ്പിക്കുന്നു. ഒരു പ്രത്യേക തരം വണ്ടാണ് ഈ പൂപ്പല്‍ ഉണ്ടാക്കുന്നത്. ഊദ് എണ്ണ വിലകൂടിയതും ഡിമാന്റുള്ളതുമാണ്. അസാധാരണമായി കാണുന്നതും അപൂര്‍വമായി കൃഷിചെയ്യുന്നതുമായ ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണ.

ഊദിൽ നിന്നുമെടുക്കുന്ന സുഗന്ധദ്രവ്യത്തിന് ലിറ്ററിന് ലക്ഷങ്ങൾവില വരും. മരത്തിന്റെ കാലപ്പഴക്കമാണ് ഊദിന്റെ വില നിശ്ചയിക്കുന്നത്. ആറായിരം മുതൽ പത്തുലക്ഷം വരെ വിലയുള്ള ഊദ് വിപണിയിൽ ലഭ്യമാണ്

മുമ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഊദ് കൃഷി കേരളത്തിലെത്തിയിട്ട് അധികമായിട്ടില്ല. ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മരമാണ് ഊദ്. റബർ, കമുക്, തെങ്ങിൻ തോട്ടങ്ങളിലെല്ലാം ഇവ വളരും. എട്ട് മുതൽ പത്ത് വർഷത്തിനകം മൂപ്പാകും. പാകമാകുന്നതോടെ പ്രത്യേകതരം വണ്ടുകൾ മരം തുരക്കും. ഈ ദ്വാരത്തിലൂടെ ചിലയിനം ഫംഗസുകൾ വ്യാപിക്കുന്നതോടെ ഊദ് മരം അതിനെ ചെറുക്കുകയും തവിട്ടു നിറത്തിലുള്ള പശ ഉല്പാദിപ്പിക്കുകയും ചെയ്യും. മരം വെട്ടി കാതൽ പുറ്റ് എടുത്താണ് ഊദ് തൈലം ഉണ്ടാക്കുന്നത്. ഒരു മരത്തിൽ നിന്നും ശരാശരി നാല് കിലോഗ്രാം കാതൽ ലഭിക്കാറുണ്ട്. വണ്ടുകൾ വരാത്ത പക്ഷം കൃത്രിമമായി ഫംഗസുകളെ പ്രത്യേക രീതിൽ മരത്തിന്റെ കലകളിലെത്തിച്ചും ഊദ് ഉല്പാദിപ്പിക്കാറുണ്ട്.

ആദ്യ ഘട്ടമായി വളർച്ചയെത്തിയ മരത്തിൽ താഴെമുതൽ മുകളറ്റം വരെ വരെ മരം തുരന്ന് ധാരാളം ദ്വാരങ്ങളുണ്ടാക്കി പ്രത്യേക ദ്രവം കടത്തിവിട്ട് മരത്തിന് ഫംഗസ് ബാധയുണ്ടാക്കുകയാണ് ഒന്നാം ഘട്ടം. പിന്നീട് രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ട് ഈ ദ്വാരത്തിലൂടെ പ്രത്യേക തരത്തിലുള്ള സ്രവം പുറത്ത് വരും . ഈ സ്രവം ശാസ്ത്രീയ പരിശോധനയിലൂടെ ഗുണമേന്മ വിലയിരുത്തും. ഇതനുസരിച്ചാണ് മരത്തിന് വില നിശ്ചയിക്കുന്നത്.

ഊദ് ചില്ലറക്കാരനല്ല

വിപണിയിൽ പത്ത് മില്ലിഗ്രാം ഊദ് എണ്ണയ്ക്ക് ഇരുപതിനായിരം രൂപ വരെ വിലയുണ്ട്. മരത്തിന്റെ നാശം തുടങ്ങുമ്പോഴാണ് ഊദ് ലഭിച്ചു തുടങ്ങുക. അഗർ – അക്വിലേറിയ എന്നറിയപ്പെടുന്ന ഊദിന്റെ തൈകളാണ് വ്യാപകമായുള്ളത്. ഇതിന്റെ 21 വിഭാഗം അഗർ മരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. . കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ പണം കൊയ്യാൻ കഴിയുന്നതാണ് ഊദ് കൃഷി. അഞ്ച് വർഷം പ്രായമാകുതോടെ ഊദ് മരത്തിന് വിത്തിലൂടെ പുതിയ തൈകൾ ഉൽപ്പാദിപ്പിക്കാനാകും.

TAGS: FINANCE, FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.