SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.04 AM IST

മണപ്പുറം ഫിനാൻസിന്റെ അറ്റാദായത്തിൽ കുതിപ്പ്

manappuram

കൊച്ചി: നടപ്പുവർഷത്തെ ആദ്യ ത്രൈമാസക്കാലയളവിൽ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ സംയുക്ത അറ്റാദായം 341.40 ശതമാനം വർദ്ധനയോടെ 585 കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികൾ 57.20 ശതമാനം ഉയർന്ന് 69,635 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ അറ്റാദായം 132 കോടി രൂപയായിരുന്നു.
ജൂൺ പാദത്തിൽ സ്വർണ പണയ ആസ്തികൾ വർഷികാടിസ്ഥാനത്തിൽ 97.9 ശതമാനം ഉയർന്നു. ആശീർവാദ് മൈക്രോ ഫിനാൻസിന്റെ ലാഭം 21 കോടി രൂപയാണ്. മൊത്തം പ്രവർത്തന വരുമാനം 34.1 ശതമാനം വർദ്ധിച്ച് 3,033 കോടി രൂപയിലെത്തി.

വരും പാദങ്ങളിലും ഈ നേട്ടം നിലനിർത്താനാകുമെന്ന് മണപ്പുറം ഫിനാൻസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANAPPURAM FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360