ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കരിമ്പ്. കരിമ്പ് വെറുതെ കഴിക്കുന്നതിനേക്കാൾ പലർക്കും ഇഷ്ടം ജ്യൂസാണ്. ആരോഗ്യസംരക്ഷണത്തിനും ശരീര ഉന്മേഷത്തിനും ദിവസവും ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
വഴിയോരങ്ങളിലാണ് പൊതുവെ കരിമ്പിൻ ജ്യൂസ് കച്ചവടം നടക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ആഗ്രഹം തോന്നുമ്പോൾ ലഭിക്കണമെന്നില്ല. എന്നാൽ ഒരു സ്‌പെഷ്യൽ കരിമ്പിൻ ജ്യൂസ് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. അതും കരിമ്പില്ലാതെ. എങ്ങനെയാണ് കരിമ്പില്ലാതെ കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആദ്യം അൽപ്പം ശർക്കര വെള്ളത്തിൽ കലക്കി തരിയില്ലാതെ നന്നായി അരിച്ചെടുക്കണം. ഇനി ചെറിയ കഷ്ണം ഇഞ്ചിയെടുത്ത് നല്ലപോലെ ചതച്ചതിന് ശേഷം ചതച്ച ഇഞ്ചിയും നാരങ്ങാനീരും ചുക്ക് പൊടിയും നേരത്തെ തയ്യാറാക്കിവച്ച ശർക്കര കലക്കിയ വെള്ളത്തിൽ ചേർക്കണം. ഇതിലേയ്ക്ക് തണുത്തവെള്ളവും ഐസ് കട്ടയും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി അവസാനമായി പുതിനയില കൂടി ചേർത്ത് തണുപ്പോടെ കുടിക്കാം.
A Malayalam article highlights the health benefits of sugarcane juice and provides an easy homemade recipe for it without using actual sugarcane. The method involves combining jaggery, lemon juice, ginger, dry ginger powder, and mint leaves with cold water to create a refreshing drink, offering a convenient alternative to traditionally sourced sugarcane juice.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |