SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.47 AM IST

മൈക്രോഫിനാൻസ് കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാൻ നിർദ്ദേശം

1

കൊച്ചി: മൈക്രോ ഫിനാൻസ് ഇടപാടിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ വെള്ളിയാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നടപടി. മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഉപഹർജിയാണ് കോടതിയിലുള്ളത്.
30 പരാതികളിൽ ഫണ്ട് ദുരുപയോഗം കണ്ടെത്താനായിട്ടില്ലെന്നും 17 പരാതികളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഫയൽ ചെയ്ത റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഏതാനും കേസുകളിൽ അന്വേഷണം തുടരുകയാണെന്നും വിശദീകരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MICRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA