
പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. കേരളത്തിൽ ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും വിഷപാമ്പുകളെ കാണാൻ കഴിയും. ചൂടും കൂടുതലായതിനാൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നത് പതിവാണ്. ശേഷം ഇവ തണുത്ത പ്രദേശങ്ങളിൽ അഭയം തേടുന്നു. ഇങ്ങനെ വീടുകളിലെത്താനും സാദ്ധ്യതയുണ്ട്. പാമ്പുകൾ ഇങ്ങനെയെത്തുന്ന വീട്ടിൽ ഉള്ളവർക്ക് തന്നെ അപകടമാണ്. വിഷമുള്ള പാമ്പുകൾ കടിച്ചാൽ ജീവൻ വരെ നഷ്ടമാവാം. വീട്ടിൽ പാമ്പ് വരാതിരിക്കാൻ ചില പൊടിക്കെെകൾ ഉണ്ട്. അതിൽ ഒന്നാണ് ചെടി വളർത്തുന്നത്. ചില പ്രത്യേക ചെടികൾ പാമ്പുകൾക്ക് ഇഷ്ടമല്ല. അവ വീടിന്റെ പരിസരത്ത് നടുന്നത് പാമ്പ് വരുന്നത് തടയുന്നു.
ജമന്തിപ്പൂക്കൾ
ജമന്തിപ്പൂക്കളുടെ ഗന്ധം പാമ്പുകൾക്ക് ആരോചകമാണെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഗന്ധം മണ്ണിൽ ആഴ്ന്നിറങ്ങുകയും ചെയ്യുന്നു. ഇത് പാമ്പുകളെ എല്ലാം അകറ്റിനിർത്തുന്നു. അതിനാൽ ജമന്തിപ്പൂക്കൾ വീടിന് ചുറ്റും നടുന്നത് നല്ലതാണ്. കൂടാതെ ജമന്തി പൂവിലെ വേരുകളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ സംയുക്തങ്ങൾ മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാൻ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
റോസ്‌മേരി
ജമന്തിയെ പോലെ റോസ്‌മേരിയുടെ ശക്തമായ സുഗന്ധവും പാമ്പുകൾക്ക് ഇഷ്ടമല്ല. അതിനാൽ ഇവ റോസ്‌മേരി ചെടിയുടെ അടുത്ത് നിന്ന് എപ്പോഴും അകലം പാലിക്കുന്നു.
ലെമൺ ഗ്രാസ്
മിക്ക ഉരഗങ്ങൾക്കും സിട്രസ് സുഗന്ധം ഇഷ്ടമല്ല. അതിനാൽ അവയെ അകറ്റാൻ ഇത് ഉപയോഗിക്കാം. വീടിന് ചുറ്റും ലെമൺ ഗ്രാസ് വയ്ക്കുന്നത് പാമ്പിനെ മാത്രമല്ല കൊതുകിനെയും തുരത്താൻ സഹായിക്കും.
സർപ്പഗന്ധി
സർപ്പഗന്ധിയുടെ വേരിനും ഇലകൾക്കുമുള്ള രൂക്ഷഗന്ധം പാമ്പുകൾക്ക് അസഹനീയമാണ്. ഇത് വീടിന്റെ അതിരുകളിൽ നടുന്നത് പാമ്പ് ഉള്ളിലേക്ക് കടക്കുന്നത് തടയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
