ആലപ്പുഴ: പുന്നമടയിൽ ഹൗസ്‌ബോട്ടിൽ നിന്ന് വീണ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്ന് എത്തിയ ആറംഗ സംഘത്തിലെ അംഗമായ സുഗനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പുന്നമട സ്റ്റാർട്ടിംഗ് പോയന്റിലായിരുന്നു അപകടം.
തമിഴ്‌നാട്ടിൽ നിന്ന് കുടുംബസമേതം വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു ഇവർ. ബോട്ടിൽ നിന്ന് അബദ്ധത്തിൽ കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഹൗസ്‌ബോട്ട് ജീവക്കാരും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
A two-and-a-half-year-old girl died after accidentally falling from a houseboat at Punnamada in Alappuzha. Sugan, a member of a six-person group from Tirunelveli, Tamil Nadu, had arrived in Kerala with her family for a trip. The accident occurred around noon on Tuesday at the Punnamada starting point.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |