SignIn
Kerala Kaumudi Online
Monday, 22 June 2026 7.25 AM IST

വാരണാസിയിൽ മോദി പവർ, 6,000 കോടിയുടെ വമ്പൻ പദ്ധതി...

a

വാരണാസിയിൽ ആറായിരം കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച വൈകുന്നേരം വാരണാസിയിലെത്തിയ അദ്ദേഹം, 1,050 കോടി രൂപയുടെ 48 പൂർത്തിയാക്കിയ പദ്ധതികൾ നാടിന് സമർപ്പിക്കുകയും 5,300 കോടി രൂപയുടെ 112 പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു. രണ്ട് ദിവസത്തെ ഉത്തർപ്രദേശ് സന്ദർശനത്തിനായാണ് പ്രധാനമന്ത്രി എത്തിയത്. വാരണാസിഅസംഗഡ് റോഡ് വീതികൂട്ടൽ പദ്ധതി പൂർത്തിയായി. കസാക്പുര, കദിപൂർ എന്നിവിടങ്ങളിലെ നിർണ്ണായകമായ റെയിൽവേ ഓവര്‍ ബ്രിഡ്ജുകള്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഭഗവാൻപൂരിൽ പ്രതിദിനം 55 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റ് പ്രവ‌ർത്തനം ആരംഭിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY