SignIn
Kerala Kaumudi Online
Tuesday, 28 January 2020 10.27 PM IST

നടി മാഫിയ സംഘത്തിന്‍റെ വലയിലെന്ന് സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം: ഐ.എഫ്.എഫ്.കെ വേദിക്കരികില്‍ നിന്ന് യുവാവ് പിടിയില്‍

-parvathy-thiruvoth

തിരുവനന്തപുരം: നടി പാർവതി തിരുവോത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയയാൾ പിടിയിൽ. അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന പാലക്കാട് നെൻമാറ സ്വദേശി കിഷോർ ആണ് പിടിയിലായത്. തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ വേദിക്കരികിൽവച്ചാണ് ഇയാൾ പൊലീസ് പിടിയിലായത്.

പാർവതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങൾ നടിയുടെ പിതാവിനും സഹോദരനും ഇയാൾ പല പ്രാവശ്യം അയച്ചതായി പൊലീസ് പറയുന്നു. പാർവതിയുടെ കോഴിക്കോട്ടുള്ള വീട്ടിലെത്തിയും കിഷോർ മോശമായി സംസാരിച്ചിട്ടുണ്ട്. കോഴിക്കോട് നോർത്ത് അസി.കമ്മിഷണർ കെ അഷറഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിക്കരികിൽ നിന്നാണ് കിഷോറിനെ പിടികൂടിയത്.

പാര്‍വ്വതിയുടെ സഹോദരനെ സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു യുവാവ് മോശം സന്ദേശങ്ങള്‍ അയച്ചത്. പാര്‍വതിയെക്കുറിച്ച് അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു തുടക്കം. പാര്‍വതി എവിടെയാണെന്നും മറ്റും തിരക്കിയപ്പോൾ പാർവതി അമേരിക്കയിലാണെന്ന് സഹോദരൻ മറുപടി നൽകിയിരുന്നു. എന്നാൽ പാർവതി അമേരിക്കയിൽ അല്ലെന്നും കൊച്ചിയിൽ ഉണ്ടെന്നും ഏതോ മാഫിയ സംഘത്തില്‍പ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാൾ സഹോദരനോട് പറഞ്ഞിരുന്നു. പാർവതിയുമായി താൻ പ്രണയത്തിലാണെന്നുപോലും ഇയാൾ സഹോദരനോട് പറഞ്ഞിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOUTH, INSULTING, HARASSING, ACTRESS PARVATHY THIRUVOTH, SOCIAL MEDIA, ARREST, POLICE, IFFK
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.