അമരാവതി: ആയുർവേദ ചികിത്സ പൂർത്തിയാക്കിയതിന് പിന്നാലെ കേരളത്തിന് നന്ദിപറഞ്ഞ് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ കെ പവൻ കല്യാൺ. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരളത്തിലുണ്ടായിരുന്നെന്നും ഈ കാലയളവിൽ കേരളത്തിലെ ജനങ്ങളുടെ സ്നേഹവും ആതിഥ്യമര്യാദയും നേരിട്ടറിയാൻ അവസരം ലഭിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രോഗശാന്തിയും സമാധാനവും നിരവധി അവിസ്മരണീയമായ അനുഭവങ്ങളും നിറഞ്ഞതായിരുന്നു ഈ സന്ദർശനമെന്നും അദ്ദേഹം കുറിച്ചു. ചികിത്സയിലുടനീളം നൽകിയ ആത്മാർത്ഥമായ പരിചരണത്തിന് 'ഡോ. സീതാറാം ആയുർവേദിക് റിട്രീറ്റിലെ ഡോക്ടർമാർക്കും മാനേജ്‌മെന്റിനും മുഴുവൻ ജീവനക്കാരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം, ചെട്ടിക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം തനിയ്ക്ക് ലഭിച്ചെന്നും പവൻ കല്യാൺ കുറിപ്പിൽ പറയുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളിലും ആത്മീയ പൈതൃകത്തിലും അധിഷ്ഠിതമായ പുരാതന ക്ഷേത്രങ്ങൾ ഭക്തിയും സമാധാനവും ആത്മചിന്തയും നിറഞ്ഞ നിമിഷങ്ങൾ തനിക്ക് സമ്മാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശന വേളയിൽ നൽകിയ സഹകരണത്തിന് കേരള സർക്കാരിനോടും മുഖ്യമന്ത്രി വി ഡി സതീശനോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. ഈ കാലയളവിൽ ലഭിച്ച പരിഗണന തന്നെ സംബന്ധിച്ച് ഏറെ വിലപ്പെട്ടതാണെന്നും പവൻ കല്യാൺ ഫേസ്ബുക്കിൽ കുറിച്ചു.
Andhra Pradesh Deputy Chief Minister K Pawan Kalyan publicly thanked Kerala for its hospitality and care during his multi-week treatment stay. He acknowledged 'Dr. Seetharam Ayurvedic Retreat' for his healing and peace. Kalyan also visited revered ancient temples, including Guruvayoor and Thriprayar, finding spiritual solace. He extended gratitude to the Kerala Government and Chief Minister V.D. Satheesan for their cooperation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |