SignIn
Kerala Kaumudi Online
Friday, 05 June 2020 9.00 AM IST

സൗദി സ്വദേശി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചു, കൊറോണ ഭീതിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി

mc

തിരുവനന്തപുരം: കണ്ണ് ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിയ സൗദി സ്വദേശി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. സൗദി സ്വദേശിയായ അൽഷിഹാബ് അബ്ദുൾ മൊഹ്സിൻ അലിയാണ് (75) മരിച്ചത്. ഇന്നലെ രാത്രി 9.25ന് മെഡിക്കൽ കോളേ‌ജ് ആശുപത്രിയിൽ ശാരീരിക അവശതകളെ തുടർന്ന് പ്രവേശിപ്പിച്ച അബ്ദുൾ മൊഹ്സിൻ അലിയുടെ ആരോഗ്യ നില രാത്രി പെട്ടെന്ന് വഷളാകുകയും പുലർച്ചെയോടെ മരണം സംഭവിക്കുകയുമായിരുന്നു.

നേത്ര സംബന്ധമായ ചികിത്സയ്ക്കായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾ ഉള്ളൂർ സ്വദേശിക്കൊപ്പം തലസ്ഥാനത്തെത്തിയത്. തിരുവനന്തപുരം കണ്ണാശുപത്രിയിൽ ഫെബ്രുവരി 22 മുതൽ ചികിത്സയിലായിരുന്നു.. കൊറോണ വ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇവർ കേരളത്തിലെത്തിയിരുന്നെങ്കിലും ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പും പൊലീസും മെഡിക്കൽ കോളേജിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SAUDI NATIVE, CORONA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.