SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.41 AM IST

ഓൺ സ്‌ക്രീൻ മാർക്കിംഗിൽ തട്ടിപ്പ്,​ ആസൂത്രിതമെന്ന് എസ് .ഐ.ടി

psc

തിരുവനന്തപുരം: സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ നടന്ന അട്ടിമറിക്ക് പിന്നിൽ ഡിജിറ്റൽ മൂല്യനിർണയ സംവിധാനമായ ഓൺ-സ്‌ക്രീൻ മാർക്കിംഗ് ( ഒ.എസ്.എം ) സംവിധാനം ആസൂത്രിതമായി ദുരുപയോഗം ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഇടതു സംഘടനാ പ്രവർത്തകനായ അരുൺ ജെ. പ്രതാപിന് അനധികൃതമായി ഒന്നാം റാങ്ക് നേടാൻ പരീക്ഷാ വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥർ ബോധപൂർവ്വം അങ്ങനെ ചെയ്തതുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.

ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് സുരക്ഷിതമായ ഒ.എസ്.എം പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യണം. മൂല്യനിർണയം നടത്തുന്നവർക്ക് കമ്പ്യൂട്ടർ/ലാപ്‌ടോപ്പ് വഴി ഈ ഉത്തരങ്ങൾ സ്ക്രീനിൽ കണ്ട് മാർക്ക് നൽകാൻ കഴിയുന്നതാണ് സംവിധാനം. സുതാര്യത ഉറപ്പാക്കാൻ നടപ്പാക്കിയ സംവിധാനത്തെയാണ് അട്ടിമറിച്ചത് .വിവരണാത്മക പരീക്ഷയുടെ ഒന്നാം പേപ്പറിലെ 9 മുതൽ 18 വരെയുള്ള 58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയത്തിനായി ഓൺ-സ്‌ക്രീൻ മാർക്കിംഗ് സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്യുകയോ അസൈൻ ചെയ്യുകയോ ചെയ്യാതെ ബോധപൂർവ്വം വിട്ടു കളയുകയായിരുന്നു. പരീക്ഷ എഴുതിയ 228 ഉദ്യോഗാർത്ഥികളുടെയും ഈ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യപ്പെട്ടില്ല.


ഓൺ-സ്‌ക്രീൻ മാർക്കിംഗ്


 വിവരണാത്മക പരീക്ഷയുടെ ഉത്തരകടലാസ് സ്‌കാൻ ചെയ്ത് ഒ.എസ്.എം പ്ലാറ്റ്ഫോമിൽ നൽകുന്നു.

പരീക്ഷയിലെ ഓരോ ഉത്തരത്തിനും അതത് വിഷയവുമായി ബന്ധപ്പെട്ട രണ്ടു വിദഗ്ധരാണ് മാർക്കിടുന്നത്.

വിഷയ വിദഗ്ധർക്ക് അവരുടെ വിഷയവുമായി ബന്ധപ്പെട്ട ചോദ്യവും ഉത്തരവും മാത്രമേ കാണാനാകൂ.

മാർക്കിടാൻ ഒ.എസ്.എം പ്ലാറ്റ്ഫോമിൽ പ്രവേശിക്കാനായി ഇവർക്ക് പ്രത്യേക യൂസർ ഐ.ഡിയും പാസ് വേഡും നൽകുന്നു.

ഓരോ ഉത്തരത്തിനും രണ്ടു വിദഗ്‌ധരും നൽകുന്ന മാർക്കിന്റെ ശരാശരിയാണ് ഉദ്യോഗാർഥിക്ക് ലഭിക്കുന്നത്.


തട്ടിപ്പ് നടന്നത് ഇങ്ങനെ

ഒഴിവാക്കപ്പെട്ട 10 ചോദ്യങ്ങളിൽ 5 എണ്ണത്തിന് റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ ഉദ്യോഗാർത്ഥി ഉത്തരമേ എഴുതിയിരുന്നില്ല. ബാക്കി 5 ചോദ്യങ്ങൾക്ക് അപൂർണ്ണമായ ഉത്തരങ്ങളാണ് നൽകിയിരുന്നത്. ഈ ചോദ്യങ്ങൾ പൂർണ്ണമായി മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കിയതോടെ വിഷയ വിദഗ്‌ദർക്ക് 228 ഉദ്യോഗാർത്ഥികളുടെയും ഈ 10 ഉത്തരങ്ങൾ കാണാൻ സാധിക്കാതെ വന്നു. ആ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരമെഴുതിയ മറ്റ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കേണ്ടിയിരുന്ന മാർക്ക് നഷ്ടപ്പെടുകയും ഉത്തരമെഴുതാത്ത ഉദ്യോഗാർത്ഥിക്ക് അത് നേട്ടമായി മാറുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA