SignIn
Kerala Kaumudi Online
Saturday, 11 July 2026 11.37 AM IST

എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി നിര്യാതനായി

edneer-mutt-kesavananda-b

കാസര്‍കോട്: എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി(78)സമാധിയായി. ഞായറാഴ്ച പുലര്‍ച്ചെ മഠത്തില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസതടസംമൂലം ദിവസങ്ങളായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. മൗലികാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധം നടത്തിയാണ് അദ്ദേഹം ശ്രദ്ധ നേടിയത്.

കേശവാനന്ത ഭാരതി vട സ്‌റ്റേറ്റ് ഒഫ് കേരള കേസിലെ ഹർജിക്കാരനായിരുന്നു. 1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും, 1969-ലെ കേരള ഭൂപരിഷ്‌കരണ നിയമവും, 1971-ലെ കേരളാ ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് അദ്ദേഹം റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്തത്.

മൗലികാവകാശ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച ആദ്യ വ്യക്തിയായിരുന്നു കേശവാനന്ദ സ്വാമി. സുപ്രീം കോടതിയിലെ 13 ജഡ്ജിമാർ ഉൾപ്പെട്ട ഫുൾബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. ജനങ്ങളുടെ സാമൂഹിക നന്മയ്ക്കും ഉന്നമനത്തിനും വേണ്ടി മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തിൽ ഭരണകൂടത്തിന് ഭേദഗതികൾ വരുത്താമെന്നയിരുന്നു കേസിൽ സർക്കാർ വാദം. എന്നാൽ ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാർലിമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്നായിരുന്നു സുപ്രീംകോടതി വിധി.

മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനാണ് കേശവാനന്ദ.1960 നവംബർ 14-ന് തന്റെ പത്തൊൻപതാം വയസിലാണ് അദ്ദേഹം എടനീർ മഠാധിപതിയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH, EDNEER MUTT KESAVANANDA BHARATI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA