SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.16 AM IST

2666 രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 28.88

covid

കോട്ടയം: ജില്ലയില്‍ പുതിയതായി 2666 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2640 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് . ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 26 പേര്‍ രോഗബാധിതരായി. പുതിയതായി 9229 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 28.88 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1296 പുരുഷന്‍മാരും 1113 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 441 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 538 പേര്‍ രോഗമുക്തരായി. 17768 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 107833 പേര്‍ കൊവിഡ് ബാധിതരായി. 89186 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40929 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം -384, പാമ്പാടി - 128, മാഞ്ഞൂർ - 101, ചങ്ങനാശേരി - 81,തൃക്കൊടിത്താനം - 80, കടുത്തുരുത്തി - 71, മുണ്ടക്കയം - 66, ചെമ്പ് - 65, പാറത്തോട് - 64, ചിറക്കടവ്- 59, കല്ലറ- 56, നീണ്ടൂർ-55, അകലക്കുന്നം - 51, അതിരമ്പുഴ - 49, മീനടം - 46, ആർപ്പൂക്കര - 45, വൈക്കം - 44, ഏറ്റുമാനൂർ - 41, മുത്തോലി, കറുകച്ചാൽ-40, തലയാഴം - 38, തലയോലപ്പറമ്പ്- 37, വാകത്താനം, വെച്ചൂർ - 36, മറവന്തുരുത്ത് - 33, ഉദയനാപുരം-32, വാഴപ്പള്ളി - 30, ഉഴവൂർ - 29, മാടപ്പള്ളി - 27, പുതുപ്പള്ളി,വെളിയന്നൂർ, പാലാ, കൂരോപ്പട -26 , കുറിച്ചി, അയർക്കുന്നം, ഭരണങ്ങാനം -24, തിടനാട് -23, രാമപുരം, കോരുത്തോട്, പനച്ചിക്കാട്, ഞീഴൂർ, -22, മരങ്ങാട്ടുപിള്ളി, കങ്ങഴ, കാഞ്ഞിരപ്പള്ളി -21, വെള്ളൂർ, മീനച്ചിൽ, കാണക്കാരി, കിടങ്ങൂർ - 20, വിജയപുരം - 19, പള്ളിക്കത്തോട്, കരൂർ, നെടുംകുന്നം, വാഴൂർ, മണർകാട്-18, മുളക്കുളം, കുമരകം, തിരുവാർപ്പ് -17, തലപ്പലം, കുറവിലങ്ങാട്, അയ്മനം-16, കടപ്ലാമറ്റം, എരുമേലി - 15, കൂട്ടിക്കൽ, പൂഞ്ഞാർ, എലിക്കുളം, ഈരാറ്റുപേട്ട- 14, പായിപ്പാട് - 11, മേലുകാവ്, മുന്നിലവ്- 10, തീക്കോയി, വെള്ളാവൂർ - 9, കടനാട്, തലനാട് - 8, ടി.വി പുരം -7, പൂഞ്ഞാർ തെക്കേക്കര - 5, മണിമല 1.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL