SignIn
Kerala Kaumudi Online
Thursday, 17 September 2026 6.23 PM IST

കൊവിഡ് മരണം; ആശ്രിതർക്ക് കൈത്താങ്ങായി സർക്കാർ, 9.96 കോടി രൂപ അനുവദിച്ചു

vd-satheesan-
മുഖ്യമന്ത്രി വി‌ഡി സതീശൻ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കായി അനുവദിച്ച സാമ്പത്തിക സഹായ പദ്ധതിയിലേക്ക് 9.96 കോടിയുടെ അധിക തുക അനുവദിച്ച് സംസ്ഥാന സർക്കാർ. കൊവിഡ് ബാധിച്ച് കുടുംബനാഥൻ അല്ലെങ്കിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം നൽകുന്ന പദ്ധതിയിലേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്. അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക എത്തുക. തുടർച്ചയായി മൂന്ന് വർഷത്തേക്കാണ് അർഹരായ ബിപിഎൽ കുടുംബങ്ങൾക്ക് ഈ ധനസഹായം ലഭിക്കുന്നത്.

English Summary

Kerala government has sanctioned an additional ₹9.96 crore for a financial assistance scheme supporting BPL families who lost their breadwinner or parents to COVID-19. Eligible families will receive ₹5,000 per month for three years. The amount, sanctioned from the Chief Minister’s Distress Relief Fund based on district collectors’ reports, will be directly credited to beneficiaries’ bank accounts.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID DEATH COMPENSATION, COVID FINANCIAL AID, KERALA GOVERNMENT, COVID DEATH RELIEF, COVID COMPENSATION KERALA VERSION 3.0COPYRIGHT © 2021 NEWSTRACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA