കൊല്ലം: കൊട്ടാരക്കര എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അർദ്ധരാത്രിയിൽ വീട്ടിൽ ചാരായംവാറ്റിയ രണ്ടുപേർ പിടിയിലായി. കോട്ടാത്തല ആമ്പല്ലൂർവിള വീട്ടിൽ അനൂപ്(38), പൂഴിക്കാട് ലക്ഷംവീട്ടിൽ ബാബു(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനൂപിന്റെ വീട്ടിലായിരുന്നു ചാരായം വാറ്റ്. ഇവിടെ നിന്ന് 30 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും 40 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ ഇവിടെ ചാരായം വാറ്റിവരികയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. റെയ്ഞ്ച് അസി.ഇൻസ്പക്ടർ ജെ.റെജിയുടെ നേതൃത്വത്തിൽ സി.ഇ.ഒമാരായ രാകേഷ്, സുജിൻ, നിഖിൽ, ഡ്രൈവർ ഗോപകുമാർ എന്നിവർ പരിശോധയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |