പ്രേമത്തിലെ മലർ മിസ്സായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് സായി പല്ലവി. പിന്നീട് കലി ,അതിരൻ എന്നീ സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനം പിടിച്ച നടിയുംകൂടിയാണ് സായി പല്ലവി. സമൂഹ മാദ്ധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത നടി ഇപ്പോൾ തന്റെ കസിൻസുമായി വെക്കേഷൻ മൂഡിലുള്ള ഫോട്ടോകളാണ് കാണാൻ കഴിയുന്നത്. ചിത്രങ്ങളിലെല്ലാം അതി സന്തോഷവതിയായണ് സായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കകം വൈറലായി. ലവ് സ്റ്റോറി എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോൾ സായി പല്ലവി. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകൻ. റാണ ദഗ്ഗുപതിയ്ക്കൊപ്പം അഭിനയിച്ച വിരാട പർവവും നടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |