
പ്രശസ്ത സംവിധായകനും ക്യാമറാമാനുമായ അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ' ബാച്ച്‌ലർ പാർട്ടി D'eux' ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2012ൽ പുറത്തിറങ്ങിയ ബാച്ച്‌ലർ പാർട്ടിയുടെ രണ്ടാം ഭാഗമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഡുഎക്സ് ( D'eux) എന്ന ഫ്രഞ്ച് വാക്കിന് രണ്ട് എന്നും 'അവരുടെ' അല്ലെങ്കിൽ ' അവരെക്കുറിച്ച്' എന്നുമാണ് അർത്ഥം.
യംഗ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര താരങ്ങളെയും അണി നിരത്തിയാണ് ചിത്രം ഒരുങ്ങുന്നത്. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ,സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ , ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരീസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണ തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിലുള്ളത്.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ് , ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം : അപ്പു പ്രഭാകർ, എഡിറ്റർ : വിവേക് ഹർഷൻ, സംഗീതം : ക്രിസ്റ്റോ സേവ്യർ, സംഭാഷണം : ഉണ്ണി ആർ. സൗണ്ട് ഡിസൈൻ : lതപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ : ജോസഫ് നെല്ലിക്കൽ, ഗാനരചന : റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം : മഷർ ഹംസ്, മേക്കപ്പ് : റോണക്സ് സേവ്യർ. പി.ആർ.ഒ : ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |