SignIn
Kerala Kaumudi Online
Wednesday, 09 September 2026 7.36 AM IST

മുഖ്യമന്ത്രിയുടെ കോളറിൽ മോദി പിടിക്കുന്നത് ഡൽഹിയിൽ പോയപ്പോഴുള്ളതല്ല, ഈ ചിത്രത്തിന് പിന്നിലെ യഥാർത്ഥ സംഭവം 

modi-pinarai-

തിരുവനന്തപുരം : വീണ്ടും അധികാരത്തിലേറിയ ശേഷം കേരള മുഖ്യമന്ത്രിയുടെ ഡൽഹിയാത്രയിൽ പ്രധാനമന്ത്രിയുമൊത്ത് എന്ന തരത്തിൽ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിൽ പിണറായിയുടെ തൂ വെള്ള ഷർട്ടിൽ മോദി സ്‌നേഹത്തോടെ പിടിക്കുന്നതാണുള്ളത്. രണ്ട് പാർട്ടികളും തമ്മിൽ കേസുകളടക്കം ഒത്തുതീർപ്പാക്കിയതിന്റെ സ്‌നേഹ പ്രകടനം എന്ന തരത്തിലാണ് കോൺഗ്രസ് നേതാക്കളടക്കം ഈ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പ്രചരിപ്പിക്കുന്നത്. കൊടകര കുഴൽപണ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

എന്നാൽ യഥാർത്ഥത്തിൽ ഈ ചിത്രം അമ്പലമേട് ബി പി സി എൽ കൊച്ചിൻ റിഫൈനറിയിൽ 2021 ഫെബ്രുവരിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തിയപ്പോഴുള്ളതാണ്. കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ ആർ സുധർമ്മദാസ് പകർത്തിയതാണ് ഈ ചിത്രം. പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയുമായി സൗഹൃദം പങ്കുവയ്ക്കുന്ന ഈ ചിത്രം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI, PINARAYI, CM, PM, KOCHI, KODAKARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA