SignIn
Kerala Kaumudi Online
Saturday, 22 August 2026 11.28 AM IST

'അനൂപിനൊപ്പം ഇറങ്ങിവന്നത് കളഞ്ഞിട്ട് പോകാനല്ല, അഖിലിനെ ഉപേക്ഷിക്കാൻ കാരണമുണ്ട്'; തുറന്നുപറഞ്ഞ് മേഘ

megha-nair
മേഘ നായർ, അനൂപിനൊപ്പം ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററാണ് അഖിൽ എൻആർഡി. ഭൂരിഭാഗം വീഡിയോകളിലും അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന മേഘ നായരും ഉണ്ടാകാറുണ്ട്. അടുത്തിടെയാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും മേഘ സ്വകാര്യ ബസ് ഡ്രൈവറായ അനൂപ് എന്നയാൾക്കൊപ്പം ഇറങ്ങിപ്പോയത്. ഇതിനിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും അഖിലോ മേഘയോ പ്രതികരണവുമായി എത്തിയിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്‌തതോടെ ഇത് സത്യമാണെന്ന് എല്ലാവരും ഉറപ്പിച്ചു.

കഴിഞ്ഞ ദിവസം 'ചെങ്ങന്നൂരിലെ എന്റെ അച്ഛന്റെ വീട്ടിൽ' എന്ന കാപ്‌ഷനോടെ മേഘ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതിന് അനൂപിനെയും ഉപേക്ഷിച്ച് പോയോ എന്ന തരത്തിലുള്ള കമന്റുകൾ വന്നിരുന്നു. ഇതിന് മറുപടിയുമായി പോസ്റ്റിട്ടിരിക്കുകയാണ് മേഘ. ഭർത്താവിന്റെ വീട്ടിൽ നിന്നും അനൂപിനൊപ്പം ഇറങ്ങപ്പോയതാണെന്ന് അവർ തുറന്നുപറയുന്നുണ്ട്. ഒരാളുടെ കൂടെ ഇറങ്ങി വന്നത് അയാളെ കളഞ്ഞിട്ട് പോകാനല്ലെന്നും അഖിലിന്റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നതിന് പുറത്തുപറയാൻ പറ്റാത്ത കാരണങ്ങളുണ്ടെന്നും മേഘ തുറന്നുപറഞ്ഞു.

വീട്ടിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ സ്വർണവും മറ്റ് വസ്‌തുക്കളും എടുത്തു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മേഘ കുറിച്ചു. അവരുടെ സ്വർണം തിരികെ കൊടുത്ത് സ്വന്തം സാധനങ്ങൾ മാത്രം എടുത്താണ് ഇറങ്ങിയതെന്നും മേഘ വ്യക്തമാക്കി. ഇറങ്ങി വന്ന് പത്ത് ദിവസം അനൂപിനൊപ്പം ഉണ്ടായിരുന്നുവെന്നും ഇതിനിടെ അച്ഛനെ കാണാൻ വീട്ടിൽ പോയതാണ്. തിരികെ അനൂപിന്റെ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നും മേഘ കുറിച്ചു.

പരസ്യമായി പരസ്‌പരം കുറ്റങ്ങൾ പറയില്ലെന്ന് എഗ്രിമെന്റ് സൈൻ ചെയ്‌തിട്ടുണ്ട്. സുഹൃത്തുക്കൾ എന്ന് പറഞ്ഞുനടക്കുന്ന വ്യക്തികൾ പലതും പറയും അത് ആരും വിശ്വസിക്കേണ്ടെന്നും മേഘയുടെ കുറിപ്പിലുണ്ട്. അഖിലും മേഘയും നിയമപരമായി വേർപിരിഞ്ഞോ എന്ന കാര്യം വ്യക്തമല്ല.

English Summary

Content creator Akhil NRD’s wife Megha Nair has addressed reports about leaving his home with private bus driver Anoop. Megha said she left with Anoop for reasons she cannot publicly disclose and later returned to his home. She also denied taking gold or other belongings, clarifying that she only took her personal items.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEGHA NAIR, AKHIL NRD, ANOOP, MEGHA NAIR CONTROVERSY, AKHIL NRD WIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA