SignIn
Kerala Kaumudi Online
Tuesday, 22 September 2026 9.26 AM IST

അണക്കെട്ടിൽ മീൻ പിടിക്കുന്നതിനിടെ തോണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു

1
അഭിജിത്ത്

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ നിന്ന് മീൻ പിടിക്കുന്നതിനിടയിൽ തോണിയിൽ നിന്നുവീണ് യുവാവ് മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ മുതുകാട് (ചെകുത്താൻമുക്ക് ) ഭാഗത്താണ് സംഭവം. മരുതോങ്കര കൊറ്റോത്തുമ്മലിലെ പാറച്ചാലിൽ പ്രകാശന്റെ മകൻ അഭിജിത്തിനാണ് (22) ദാരുണാന്ത്യം. ഡിഗ്രി പഠനത്തിനു ശേഷം നിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു.

ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു കൂട്ടുകാരൊന്നിച്ച് തോണിയിറക്കിയതായിരുന്നു. പൊടുന്നനെ വീണ് പന്ത്രണ്ട് അടിയോളം

താഴ്ചയിലേക്ക് പതിക്കുകയാണുണ്ടായത്. ഒപ്പമുണ്ടായിരുന്നവർക്ക് രക്ഷിക്കാനായില്ല. പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ യുവാവിനെ കരയ്ക്ക് എത്തിച്ചെങ്കിലും അതിനിടയ്ക്ക് മരണം സംഭവിച്ചിരുന്നു.

സി.പി.എം കൊറ്റോം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ കൊറ്റോം യൂണിറ്റ് കമ്മിറ്റി അംഗവുമാണ് അഭിജിത്ത്.

അമ്മ: ശ്രീജ. ഏകസഹോദരൻ: അമൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA