പുള്ളിലെ വീട്ടിൽ മഞ്ജുവിന്റെ ഓണം
ഓണാവധിക്ക് തറവാട്ടിലേക്ക് വരുമ്പോൾ നിറയെ ബന്ധുക്കൾ. അവരെയും കൂട്ടുകാരെയും കാണുമ്പോൾ സന്തോഷം തോ ന്നും. കുറച്ചു ദിവസം അവരോടൊപ്പം ചെലവഴിക്കാൻ കഴിയുന്നതിന്റെ ആവേശമാണ് ആചാരങ്ങളേക്കാൾ മുൻപിൽ നിന്നത്. പൂക്കളം ഒരുക്കുന്നതിന്റെ പതിന്മടങ്ങു ആവേശം തന്നു ആ ഒത്തുച്ചേരൽ. ഇനി, എല്ലാവരെയും അടുത്ത ഒാണത്തിനാണ് കാണാൻ കഴിയുക എന്ന ചിന്തയോടെയാണ് മടങ്ങി പോവുക. പുള്ള് ഗ്രാമം അപ്പോഴും ഓണാഘോഷത്തിന്റെ തിമിർപ്പിൽ തന്നെയായിരിക്കും. മഞ്ജു വാര്യരുടെ ഒാണം ഒാർമകൾ എല്ലാം പുള്ള് ഗ്രാമത്തെ പ്രദക്ഷണം വയ്ക്കുന്നു. പുള്ളിലെ വീട്ടിലാണ് ഈ പ്രാവശ്യവും മഞ്ജുവിന്റെ ഓണം.പ്രേക്ഷകസ്വീകാര്യത നേടിയ ചതുർമുഖമാണ് അവസാനം തിയേറ്ററിൽ എത്തിയ മഞ്ജു വാര്യർ ചിത്രം. മഞ്ജുവിന്റെ ആദ്യ ഹൊറർ ചിത്രം.
സഹോദരൻ മധുവാര്യർ സംവിധാനം ചെയ്ത് ബിജു മേനോനും മഞ്ജു വാര്യരും പ്രധാന വേഷത്തിൽ എത്തുന്ന ലളിതം സുന്ദരം ഓണം റിലീസായാണ് പ്ളാൻ ചെയ്തിരുന്നത്. എന്നാൽ തിയേറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ മാത്രമേ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുകയുള്ളൂ. ഓണം റിലീസായി നിശ്ചയിച്ചിരുന്ന പ്രിയദർശൻ -മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ അതിഥി വേഷമാണ് മഞ്ജുവിന്. സണ്ണിവയ്ൻ നിർമ്മിക്കുന്ന നിവിൻപോളി ചിത്രം പടവെട്ട് മഞ്ജുവിന് പൂർത്തിയാക്കാനുണ്ട്. ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ ആണ് പൂർത്തിയാവാനുള്ള മറ്റൊരു മഞ്ജു വാര്യർ ചിത്രം. സനൽകുമാർ ശശിധരന്റെ കയറ്റം ആണ് പൂർത്തിയായ മഞ്ജുവാര്യർ ചിത്രം. കയറ്റം എന്നീ ചിത്രങ്ങളുടെ നിർമാണത്തിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസ് പങ്കാളിയാണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ജാക്ക് ആൻഡ് ജില്ലിലെ കിം കിം കിം എന്ന തന്റെ പാട്ടിന് ഡാൻസ് ചലഞ്ചുമായി എത്തി സമൂഹമാദ്ധ്യമത്തിൽ താരം തരംഗം തന്നെ തീർത്തു. പാവാടയും ടീർഷർട്ടും ധരിച്ച് പോണി ടെയിൽ സ്റ്റൈലിൽ മുടി കെട്ടിവച്ചാണ് രസകരമായ ചുവടുവയ്പ് മഞ്ജു വാര്യർ പ്രേക്ഷകർക്ക് മുൻപിൽ നടത്തിയത്. ഛായാഗ്രഹകനും സംവിധായകനുമായ വേണുവും മഞ്ജു വാര്യരും ദയയ്ക്കു ശേഷം വീണ്ടും ഒന്നിക്കുന്നകാപ്പ എന്ന ചിത്രം ചിത്രീകരണത്തിന് ഒരുങ്ങുന്നു. പൃഥ്വിരാജും മഞ്ജുവാര്യരും ആസിഫ് അലിയും ആദ്യമായി മുഴുനീള കഥാപാത്രങ്ങളായി എത്തുന്നതാണ് കാപ്പയുടെ മറ്റൊരു പ്രത്യേകത. അന്നബെന്നാണ് മറ്റൊരു താരം. ജി.ആർ. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ.
നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാ പട്ടണമാണ് ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന മറ്രൊരു മഞ്ജു വാര്യർ ചിത്രം. സൗബിൻ ഷാഹിറും പ്രധാന വേഷത്തിലുണ്ട്. നവാഗതനായ കൽപേഷ് സംവിധാനം ചെയ്യുന്ന അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ പ്രവേശിച്ചു.മാധവനൊപ്പമാണ് പകർന്നാട്ടം.രണ്ടാം ഷെഡ്യൂളിലാണ് അമേരിക്കി പണ്ഡിറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |