കൊച്ചി: നടി മമിത ബൈജുവിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും മനസുതുറന്ന് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്.
'എനിക്ക് മമിത ബൈജുവിനെ ഇഷ്ടം ആണ്. എനിക്ക് മമിതയെ കല്യാണം കഴിക്കണം. ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമ തേർഡ് ടൈം കാണുന്നു. ഞങ്ങൾ തമ്മിൽ പ്രായവ്യത്യാസം ഉണ്ടാവും. പക്ഷെ എനിക്ക് മമിതയെ ഇഷ്ടപ്പെട്ടു. എനിക്ക് മമിതയെ കല്യാണം കഴിക്കണം. ഇനി മമിത അല്ലാതെ വേറെ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. എനിക്ക് അവളെ അത്രയും ഇഷ്ടം ആണ്'- എന്നാണ് സന്തോഷ് വർക്കി കുറിച്ചത്.
മുൻപ് നടി നിത്യ മേനനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് സന്തോഷ് വർക്കി രംഗത്തെത്തിയിരുന്നു. വർഷങ്ങളോളം സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്റെ മാതാപിതാക്കളെയും ബുദ്ധിമുട്ടിച്ചുവെന്നും നിത്യ ഒരഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തു. പബ്ളിക് ആയിട്ട് വന്നപ്പോൾ ശരിക്കും ഷോക്കായിപ്പോയി. അഞ്ചാറ് വർഷങ്ങളോളം പുറകെ നടന്നു. ഭയങ്കര പ്രശ്നമായിരുന്നു അയാൾ. അയാളുടെ 30 ഓളം ഫോൺ നമ്പറുകൾ ബ്ളോക്ക് ചെയ്തിട്ടുണ്ടെന്നും അഭിമുഖത്തിൽ നിത്യ പറഞ്ഞു.
Santhosh Varkey, known as 'Aarattu Annan', has publicly expressed his desire to marry actress Mamitha Baiju via a Facebook post. He stated his strong affection for her, declaring she would be the only woman in his life. This follows previous instances where Varkey pursued actress Nithya Menen, who later revealed his persistent harassment over several years.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |