SignIn
Kerala Kaumudi Online
Thursday, 22 October 2026 10.24 AM IST

ആശ്വാസം ഏറെ അകലെ; രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ നാൽപതിനായിരത്തിലധികം കൊവിഡ് കേസുകൾ, പകുതിയിലധികവും കേരളത്തിൽ നിന്ന് 

covid-

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാൽപതിനായിരം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 42,625 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനേഴ് ലക്ഷമായി ഉയർന്നു.

നിലവിൽ 4.10 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 562 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 4,25,757 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 36,668 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 3,09,33,022 ആയി ഉയർന്നു. 97.37 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

കേരളത്തിലാണ് ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 23,676 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. 6,005 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVID 19, COVID INDIA, COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360