SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.01 PM IST

വൻ വിലക്കിഴിവുമായി കല്യാൺ സിൽക്‌സിൽ ആടി സെയിൽ

Increase Font Size Decrease Font Size Print Page
kalyan-silks

തൃശൂർ: ആകർഷക വിലക്കിഴിവുമായി കല്യാൺ സിൽക്‌സിൽ ആടി സെയിലിന് തുടക്കമായി. കല്യാൺ സിൽക്‌സിന്റെ സ്വന്തം നെയ്‌ത്തുശാലകളിൽ നിന്നും പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നുമുള്ള ആടി കളക്ഷനുകൾ ലാഭേച്‌ഛയില്ലാതെയാണ് ഉപഭോക്താക്കൾക്ക് കൈമാറുന്നത്. ഈ വർഷത്തെ ഏറ്റവും പുത്തൻ കളക്ഷനുകൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാം. സാരി, മെൻസ്‌വെയർ, ലേഡീസ് വെയർ, കിഡ്‌സ്‌വെയർ, ഹോം ഫർണീഷിംഗ്, എത്‌നിക് വെയർ, പാർട്ടി വെയർ, വെസ്‌റ്റേൺ വെയർ, റെഡിമെയ്‌ഡ് ചുരിദാർ, റെഡി ടു സ്‌റ്റിച്ച് ചുരിദാർ മെറ്റീരിയൽസ്, കുർത്തി, സാൽവാർസ് തുടങ്ങിയവയുടെ വിപുലമായ കളക്ഷനുകളാണ് മികച്ച വിലക്കുറവിൽ ലഭ്യമാക്കുന്നത്.

കൊവിഡ് ചട്ടങ്ങൾ പൂർണമായും പാലിച്ചാണ് ഷോറൂമുകൾ പ്രവർത്തിക്കുന്നതെന്നും ജീവനക്കാർ വാക്‌സിൻ സ്വീകരിച്ചവരാണെന്നും കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. കല്യാൺ സിൽക്‌സ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് മുൻകൂട്ടി ഷോപ്പിംഗ് തീയതിയും സമയവും ബുക്ക് ചെയ്യാനും കഴിയും.

TAGS: BUSINESS, KALYAN SILKS, ADI SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY