SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

ഭിന്നശേഷിക്കാർക്ക് വീട്ടിൽ വാക്സിൻ: കേന്ദ്രത്തിന് നോട്ടീസ്

Increase Font Size Decrease Font Size Print Page
covid-vaccine-for-differe

ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് വീടുകൾ തോറും മുൻഗണന ക്രമത്തിൽ കൊവിഡ് വാക്സിൻ നൽകണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.

ഭിന്നശേഷി വിഭാഗങ്ങൾക്ക് കൊവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ എവാര ഫൗണ്ടേഷനാണ് ഹർജി നൽകിയത്. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ, സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചാൽ മറുപടി ലഭിക്കാൻ തന്നെ രണ്ടു മാസം എടുക്കുമെന്നും കേന്ദ്രം എന്ത് ചെയ്യുന്നുവെന്ന് നോക്കട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, VACCINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY