SignIn
Kerala Kaumudi Online
Tuesday, 27 October 2026 2.26 AM IST

ഫോം​ 6​ൽ​ ​മാ​റ്റം​ ​ വ​രു​ത്തി​യി​ട്ടി​ല്ല; സു​പ്രീം​കോ​ട​തി​യോ​ട് ​തി​രഞ്ഞെടുപ്പ് ക​മ്മി​ഷൻ: ഭേദഗതി ചെയ്യാനുള്ള അധികാരം കേന്ദ്രസർക്കാരിന്

k

ന്യൂഡൽഹി: പുതിയ വോട്ട‌ർമാരെയും പട്ടികയിൽ നിന്ന് പുറത്തു പോയവരെയും ചേർക്കാനുള്ള ഫോം 6ൽ മാറ്റം വരുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചു. ഫോം 6 ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാരിനാണ് അധികാരം. "മാതാപിതാക്കളുടെ പേര് തൊട്ടുമുൻപുള്ള എസ്.ഐ.ആർ പട്ടികയിൽ ഉണ്ടായിരുന്നോ?"എന്ന ചോദ്യം വോട്ടർമാരോട് ഉന്നയിച്ചിരുന്നു. എന്നാലത് പ്രത്യേക ഡിക്ലറേഷൻ രേഖയാണെന്ന് കമ്മിഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഓൺലൈനിലെ ഫോം 6നൊപ്പം ഡിക്ലറേഷൻ ഫോമും കാണുമ്പോൾ ഭേദഗതിയാണെന്ന സാഹചര്യമുണ്ട്. അതിനാൽ ഒക്ടോബർ 21 മുതൽ ഫോം 6ഉം, ‌ഡിക്ലറേഷനും രണ്ടായി സൈറ്റിൽ ലഭ്യമാണെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങൾ ചോദ്യംചെയ്‌ത് 'ഇന്ത്യ' മുന്നണി അടക്കം സമ‌ർപ്പിച്ച പൊതുതാത്പര്യഹർജികളിലാണ് നിലപാടറിയിച്ചത്. സത്യവാങ്മൂലം ഒറ്റക്കെട്ടായി കമ്മിഷൻ അംഗീകരിച്ചതാണെന്നും വ്യക്തമാക്കി.

പട്ടികയിൽ നിന്ന് വോട്ട‌ർമാരെ നീക്കുന്നതും പിന്നീട് അർഹരാണെന്ന് കണ്ടാൽ പുനഃസ്ഥാപിക്കുന്നതും മണ്ഡലങ്ങളുടെ ചുമതലയുള്ള ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാരാണ്(ഇ.ആർ.ഒ). മറ്രാർക്കും അതിൽ പങ്കില്ലെന്നാണ് കമ്മിഷൻ കോടതിയെ അറിയിച്ചത്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് കമ്മിഷന്റെ സൈറ്റ് അപ്രാപ്യമാക്കിയെന്ന് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതിനിടെയാണിത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും ഐ.ടി വിഭാഗം മേധാവി സീമ ഖന്നയും ചേർന്ന് വോട്ടർപട്ടിക അട്ടിമറിക്കുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

തീരുമാനങ്ങൾ ഒറ്റക്കെട്ടായി

എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ,കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു,വിവേക് ജോഷി എന്നിവ‌ർ ഒറ്രക്കെട്ടായി എടുത്തതാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്ന ആവശ്യം നിലനിൽക്കില്ല. സുപ്രീംകോടതി ജഡ്‌ജിയെ പോലെ ഇംപീച്ച്മെന്റിലൂടെയേ പുറത്താക്കാനാവുവെന്നും സത്യവാങ്മൂലത്തിൽ വാദിച്ചു.

സീനിയർ ഡെപ്യൂട്ടി കമ്മിഷണർ മനീഷ് ഗാർഗ് തിരഞ്ഞെടുപ്പ് ഭരണവിഭാഗത്തിന്റെ ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിൽ കമ്മിഷനെ അറിയിക്കാതെ അവിടുത്തെ ഉദ്യോഗസ്ഥരുടെ ജോലികൾ വിഭജിച്ച് ഉത്തരവിറക്കിയെന്ന് രണ്ട് കമ്മിഷണ‌ർമാരും പരാതിപ്പെട്ടിരുന്നു. ആ ഉദ്യോഗസ്ഥനിറക്കിയ ഉത്തരവ് നടപ്പാക്കിയില്ലെന്നും അധികാരപരിധിയും കടന്ന് പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT, LATESTNEWS, NATIONALNEWS, ELECTION COMISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360