
കൊവിഡ് മഹാമാരിയുടെ കാലത്ത് ആതുര സേവനത്തിൽ മുന്നണി പോരാളികളായി നിന്ന നഴ്സുമാർക്ക് ആദരമർപ്പിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഒാഫീസറായ സന്തോഷ് പെരളി എഴുതിയ പെൻഡുലം എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. നവാഗതനായ കിഷോർ കൃഷ്ണ സംഗീത സംവിധാനം നിർവഹിച്ച ഇൗ ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത് സുഹൈൽ ഇബ്രാഹിമാണ്.മമ്മൂട്ടി റിലീസ് ചെയ്ത ജയിൽ വകുപ്പിന്റെ അവബോധ വീഡിയോയിലും ആഷിക്ക് അബു റിലീസ് ചെയ്ത ഗ്രാൻഡ് കെയർ എന്ന കേരള സർക്കാരിന്റെ അവബോധ വീഡിയോയിലൂടെയും തന്റെ രചനാവൈദഗ്ദ്ധ്യം തെളിയിച്ച വ്യക്തിയാണ് സന്തോഷ് പെരളി.നിരവധി സംഗീത ആൽബങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കും രചന നിർവഹിച്ചിട്ടുള്ള സന്തോഷ് പെരളി സിനിമ തിരക്കഥാ രചനാ രംഗത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
