SignIn
Kerala Kaumudi Online
Sunday, 11 October 2026 12.08 PM IST

സുമേഷ് ആൻഡ് രമേഷ് നവംബർ 26ന്

sree

ശ്രീനാഥ് ഭാസി, ബാലുവർഗീസ്, സലിം കുമാർ, പ്രവീണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന സുമേഷ് ആൻഡ് രമേഷ് നവംബർ 26ന് തിയേറ്ററുകളിൽ എത്തും. അർജുൻ അശോകൻ, രാജീവ് പിള്ള, ദേവികൃഷ്ണ, അഞ്ജു കൃഷ്ണ, കാർത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നിവരാണ് മറ്റു താരങ്ങൾ. വൈറ്റ് സാൻസ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാൻ നിർമ്മിക്കുന്ന ചിത്രത്തിന് ജോസഫ് വിജീഷും, സനൂപ് തൈക്കൂടവും ചേർന്ന് രചന നിർവഹിക്കുന്നു. ഛായാഗ്രഹണം ആൽബി. യാക്‌സൺ ഗ്യാരി പെരേര, നേഹ എസ്. നായർ എന്നിവരാണ് സംഗീതവും പശ്ചാത്തല സംഗീതവും.അതേസമയംലാൽ, അർജുൻ അശോകൻ, ബാലുവർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർത്ഥ് മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ജാൻ എ മൻ ഈ മാസം തിയേറ്ററുകളിൽ എത്തും. കോമഡിക്ക് പ്രാധാന്യം നൽകുന്ന ജാൻ എ മൻ ചിദംബരമാണ് സംവിധാനം ചെയ്യുന്നത്.അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ, മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. വികൃതി എന്ന ചിത്രത്തിനുശേഷം ചീർസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത് കൂക്കൾ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമാണം. വിഷ്ണു തണ്ടാശേരി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ബിജിബാൽ, എഡിറ്റർ കിരൺദാസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENADTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY