SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.03 PM IST

ശബരിമല സേഫ്സോൺ പദ്ധതി ഉദ്ഘാടനം നാളെ

Increase Font Size Decrease Font Size Print Page
safe-zone

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പ് ആവിഷ്‌കരിച്ച ശബരിമല സേഫ് സോൺ പദ്ധതി നാളെ രാവിലെ 10.30ന് ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
കൊവിഡ് സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർത്ഥാടകരുടെ യാത്ര അപകട രഹിതവും സുരക്ഷിതവുമാക്കാനുള്ള വിപുലമായ പരിപാടിയാണ് ശബരിമല സേഫ് സോൺ പദ്ധതി.
ഇലവുങ്കലിൽ നടക്കുന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മി​ഷണർ എം. ആർ. അജിത് കുമാർ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി തുടങ്ങിയവർ പങ്കെടുക്കും.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY