
കൊച്ചി: സൗരോർജ ഉത്പാദനം പരമാവധി പ്രയോജനപ്പെടുത്താനും ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് (കെ.എം.സി.സി) ആവശ്യപ്പെട്ടു. സോളാർ പ്ലാന്റുകൾ സ്ഥാപിച്ചിട്ടും ആവശ്യമായ ബൈ ഡയറക്ഷണൽ നെറ്റ് മീറ്ററുകളുടെ ക്ഷാമം മൂലം പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ഹൈബ്രിഡ് ഇൻവെർട്ടറുകളുടെയും ലിഥിയം ബാറ്ററികളുടെയും വില കുറയ്ക്കാൻ നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം. വൈദ്യുതി വകുപ്പും കെ.എസ്.ഇ.ബിയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചേംബർ പ്രസിഡന്റ് പോൾ ബനഡിക്ട്, ജനറൽ സെക്രട്ടറി വി.ടി. ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |